
പാലക്കാട് : പാലക്കാട് കപില വസ്തു ഹോട്ടലിൽ കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഹോട്ടലിനകത്തേക്ക് പാഞ്ഞു കയറി. സമീപത്തുനിന്ന് ആളുകൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പാലക്കാട് നഗരത്തിൽ തന്നെ ഉള്ള ഹോട്ടലാണ് കപില വസ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് അപകടമുണ്ടായത്. തമിഴ്നാട് റെജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. കുടുംബമായി ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇവർ. പെട്ടന്ന് കാർ പുറകോട്ട് പോകുകയും നിയന്ത്രണം വിട്ട് മുന്നോട്ട് വരികയുമായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളുകൾ ഭയന്നോടി. ഇവർ കാറിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
Read More : അനുമോളെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ്: ഭർത്താവ് അറസ്റ്റിൽ