
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽപെട്ട് കാപ്പ ആക്ടിൽ നാടുകടത്തിയ പ്രതി നാട്ടിൽ തിരികെയെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഉഴമലയ്ക്കൽ കുളപ്പടശ്രുതി ഭവനിൽ ശ്രീലാലി(26)നെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യനാടും സമീപ പൊലീസ് സ്റ്റേഷൻ പരിധിയിലും കവർച്ച, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയും കാപ്പാ നിയമ പ്രകാരം മുൻപ് കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നയാളുമായ ശ്രീലാൽ ജയിൽ മോചിതനായി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് മാസങ്ങൾക്ക് മുമ്പ് ഇയാളെ ജില്ലയ്ക്ക് പുറത്തേക്ക് കടത്തിയത്.
ഏപ്രിൽ മുതൽ ആറ് മാസത്തേക്ക് തിരുവനന്തപുരം പ്രവേശിക്കാൻ പാടില്ലെന്ന തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവ് നിലനിൽക്കേയാണ് ഇയാളെ ആര്യനാടും പരിസരത്തും കണ്ടതായി വിവരം ലഭിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷും സംഘവും നടത്തിയ പരിശോധനയിൽ ആര്യനാട്-നെടുമങ്ങാട് റൂട്ടിലെ കൊങ്ങണത്ത് നിന്നും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam