ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. രണ്ടു ഇരുചക്രവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുചക്രവാഹനങ്ങളിലുണ്ടായിരുന്നവര്‍ തെറിച്ചുവീണു. രണ്ടു ഇരുചക്രവാഹനങ്ങളിലുമായി നാലുപേരാണ് ഉണ്ടായിരുന്നത്. ഇവരെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ രക്ഷിക്കാനായില്ല. രണ്ടുപേരെ ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം, കോഴിക്കോട ്- പാലക്കാട് ദേശീയ പാതയിൽ മണ്ണാർക്കാട് വട്ടമ്പലം മദർകെയർ ആശുപത്രിക്ക് അടുത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടിച്ച് ചെത്തല്ലൂർ സ്വദേശി ഷൈജുവിനാണ് പരിക്കേറ്റത്. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്ന ശ്രമത്തിനിടെ കാറാണ് ബൈക്കിലിടിച്ചത്. ഷൈജു നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലും ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. മണ്ണഞ്ചേരി സ്വദേശി കമ്പിയകത്ത് വീട്ടിൽ നിഖിൽ (19), ചേർത്തല അരീപ്പറമ്പ് കൊച്ചിറവിളി വീട്ടിൽ രാകേഷ് (25) എന്നിവരാണ് മരിച്ചത്. രാകേഷിന്‍റെ സുഹൃത്തായ വിപിനാണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടു ബൈക്കുകള്‍ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാകേഷും സുഹൃത്തായ വിപിനുമാണ് ഒരു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇടിയേറ്റ് തെറിച്ചുവീണ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിലിനെയും രാകേഷിനെയും രക്ഷിക്കാനായില്ല.


