
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം സംബന്ധിയായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കുറിച്ച് വ്യാജ പ്രചാരണത്തിന്റെ പേരിൽ കർമ്മന്യൂസ് ചാനലിൻ്റെ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ. സൈബർ പൊലീസ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയലിൽ നിന്നും രാവിലെ എത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ചാണ് വിൻസിനെ പിടികൂടിയത്. മൂന്ന് കേസുകളാണ് സൈബർ പൊലീസ് വിൻസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കളമശ്ശേരി സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച് കർമ്മ ന്യൂസിൽ വാർത്ത വന്നിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. ഈ സംഭവത്തിൽ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഓസ്ട്രേലിയലിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ ചോദ്യം ചെയ്തതിന് ശേഷം വിൻസിനെ വൈകുന്നേരം കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam