വിവാഹ വാർഷികം ആഘോഷിക്കാൻ ബന്ധുക്കൾ കേക്ക് വാങ്ങി നൽകി, പക്ഷേ ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; പൂപ്പലുള്ള കേക്ക് വിറ്റ ബേക്കറി പൂട്ടിച്ചു

Published : Aug 03, 2026, 03:47 PM IST
kasaragod bakery sealed after family falls ill from moldy cake

Synopsis

വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പലെന്ന് പരാതി. കാസർകോട് പരപ്പയിലാണ് സംഭവം

കാസർകോട്: വിവാഹ വാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പലെന്ന് പരാതി. കാസർകോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി സ്വദേശി സലീമിന്‍റെ പരാതിയിൽ ആരോഗ്യ വിഭാഗം ബേക്കറി പൂട്ടിച്ചു. പരപ്പയിലെ സ്വീറ്റി ബേക്കറിക്കെതിരെയാണ് നടപടി. കുട്ടികൾ ഉൾപ്പടെ കേക്ക് കഴിച്ചതിന് ശേഷമാണ് പൂപ്പൽ കണ്ടത്. കേക്ക് കഴിച്ച 6 പേർ ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാത്രിയാണ് സംഭവം. വിവാഹ വാർഷികത്തിനു സലീമിന്‍റെ ബന്ധുക്കൾ സമ്മാനമായി കേക്ക് വാങ്ങിച്ചു നൽകുകയായിരുന്നു.

കേക്ക് മുറിച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം തോന്നി പരിശോധിച്ചു. തുടർന്നാണ് പൂപ്പൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വെള്ളരിക്കുണ്ട് ഹെൽത് ഇൻസ്‌പെക്ടർ ഭക്ഷ്യ വിഷബാധ ഉണ്ടെന്നു കണ്ടെത്തി. ബേക്കറി പ്രവർത്തിക്കുന്ന സ്ഥലം കിനാനൂർ - കരിന്തളമായതിനാൽ ഇവിടെയുള്ള ആരോഗ്യ വിഭാഗം ബേക്കറിയിൽ നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ കണ്ടെത്തി. തുടർന്ന് നോട്ടീസ് നൽകി പൂട്ടിക്കുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീണപ്പോൾ തല ചിരവയിൽ ഇടിച്ചു, ഗൃഹനാഥന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്
വിവാഹത്തിനായി വിദേശത്ത് നിന്ന് വരുന്ന മകളെ കൂട്ടാൻ പോവുന്നതിനിടെ കാറിടിച്ച് പിതാവിന് ദാരുണാന്ത്യം, കാറിടിച്ച് വീണത് ആശുപത്രി മുറ്റത്തേക്ക്