
കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദനം. കാസർകോട് ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഏറ്റുകുടുക്ക സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. വിദ്യാർത്ഥിയുടെ തലയ്ക്ക് പരിക്കേറ്റു. മറ്റൊരു വിദ്യാർത്ഥി ഇരിക്കുന്ന സീറ്റിൽ ഇരുന്നതിന്റെ പേരിലാണ് സഹപാഠികൾ തല്ലിയതെന്നാണ് പരാതി. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam