
കാസര്‍കോട്: കാസർകോട് കളനാട് യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ്-ഉമ്മു കുല്‍സു ദമ്പതികളുടെ മകന്‍ യാസിർ (25) ആണ് മരിച്ചത്.
സുഹൃത്തുകളുമൊത്ത് കുളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ യാസിറിന്ഹൃദയാഘാതമുണ്ടായി എന്നാണ് സംശയിക്കുന്നത്.
അതേസമയം, തൃശ്ശൂർ മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കാൽവഴുതി വീണ് രണ്ട് യുവാക്കൾ മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് ,വെണ്ണാട്ടുപറമ്പിൽ സാന്റോ എന്നിവരാണ് മരിച്ചത്. ചെങ്ങാലൂർ സ്വദേശികളായ മൂന്ന് പേര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടത്.
Read Also: പുല്‍പ്പള്ളിയില്‍ എംഡിഎംഎയും മാനന്തവാടിയില്‍ കഞ്ചാവും പിടികൂടി; 64 കാരൻ ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
വയനാട്ടില്‍ രണ്ട് സംഭവങ്ങളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടി. രണ്ട് യുവാക്കളും വൃദ്ധനുമടക്കം മൂന്നുപേര്‍ പിടിയിലായി. പുല്‍പ്പള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ കോഴിക്കോട് പെരുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസില്‍ അശ്വന്ത് (23), കണ്ണൂര്‍ പയ്യാവൂര്‍ നെടുമറ്റത്തില്‍ ഹൗസില്‍ ജെറിന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് നിയമ പ്രകാരം കേസ് ജിസ്റ്റര്‍ ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി, ഗ്ലാവിന്‍ എഡ്വേര്‍ഡ്, രവിന്ദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയകൃഷ്ണന്‍ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. (വിശദമായി വായിക്കാം...)
Read Also: കായംകുളത്ത് എൽപി സ്കൂളിന്റെ പാചകപ്പുരക്ക് തീപിടിച്ചു, തീയാളിയത് ഗ്യാസ് സ്റ്റൗവിൽ നിന്ന്
കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എൻ പി എസ് എൽ പി എസ് സ്കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു. ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ ആളിയാണ് അപകടം ഉണ്ടായത്. കുട്ടികൾക്ക് ചായ ഉണ്ടാക്കാനായി അടുപ്പ് കത്തിച്ചപ്പോഴാണ് തീ ആളി പടർന്നത്. പെട്ടെന്ന് തന്നെ കായംകുളം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി തീയണച്ചു. സ്കൂൾ കെട്ടിടത്തിന് 20 മീറ്റർ മാറിയാണ് പാചകപ്പുര. അതിനാല്‍ വലിയ ദുരന്തം ഒഴിവായി.