വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

Web Desk   | Asianet News
Published : Dec 05, 2021, 11:26 AM IST
വിവാഹ ദിവസം കാസര്‍കോട് പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

Synopsis

ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

കാസര്‍കോട്: കാസര്‍കോട് എ ആർ ക്യാമ്പിലെ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിനീഷിന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഏറെനേരം ഗെയിം കളിച്ചപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.

കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ 11 വയസുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ വിദ്യാത്ഥി പുഴയിൽ മുങ്ങിമരിച്ചു. കക്കാട് പുതിയേടത്ത് നജീബിന്റെ മകൻ നിഹാലാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഒരുമണിക്കൂറാളം തിരച്ചിൽ നടത്തിയ ശേഷമാണ് നിഹാലിനെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്
'സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം