
കാസർകോട്: ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂർ ഗവ.ഹൈസ്കൂളിൽ വേദി തകർന്നുവീണു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് സംസ്കൃതോത്സവം വേദിയും പന്തലും തകർന്നു വീണത്.
കാസർകോട്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ കാറ്റും മഴയും ഉണ്ട്. കൊളത്തൂരിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിനിടെയാണ് വേദി തകർന്നത്. ഇതൊടൊപ്പം സദസ്സിനായി തയ്യാറാക്കിയ പന്തലും തകർന്നു വീണു.
അപകടത്തിൽ ഒരു അദ്ധ്യാപകന് പരിക്കേറ്റതായാണ് വിവരം. പന്തലിൽ ഉണ്ടായവർ അപകടം മനസിലാക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
കാസർകോട് നഗരത്തിനടുത്ത് കറന്തക്കാട് ശക്തമായ കാറ്റിൽ മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
കാസറഗോഡ് രാവണീശ്വരം ജിഎച്എസ് സ്കൂളിന്റെ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് അവധിയായിരുന്നതിനാൽ വലിയ അപകടം സംഭവിച്ചില്ല. സ്‌കൂൾ കെട്ടിടം തകർന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam