കവളപ്പാറ മുത്തപ്പൻകുന്നിന് മറുവശത്തെ തുടിമുട്ടിയിൽ കണ്ടെത്തിയ വിള്ളൽ, അപകടസാധ്യതയില്ലെന്ന് വിദഗ്ധർ

Published : Jul 11, 2022, 11:01 PM IST
കവളപ്പാറ മുത്തപ്പൻകുന്നിന് മറുവശത്തെ തുടിമുട്ടിയിൽ കണ്ടെത്തിയ വിള്ളൽ, അപകടസാധ്യതയില്ലെന്ന് വിദഗ്ധർ

Synopsis

കവളപ്പാറ മുത്തപ്പൻകുന്നിന് മറുവശത്തെ തുടിമുട്ടിയിൽ കണ്ടെത്തിയ വിള്ളൽ അപകടസാധ്യതയില്ലെന്ന് വിദഗ്ധർ

മലപ്പുറം: കവളപ്പാറ മുത്തപ്പൻകുന്നിന് മറുവശത്തെ തുടിമുട്ടിയിൽ കണ്ടെത്തിയ വിള്ളൽ അപകടസാധ്യതയില്ലെന്ന് വിദഗ്ധർ.  സ്ഥലത്ത് പരിശോധന നടത്തിയ ഭൂഗർഭ ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അസിസ്റ്റന്റ് ഭൂഗർഭ ശാസ്ത്രജ്ഞരായ പിവി  ഹജീഷ്, ആർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച രാവിലെ പരിശോധന നടത്തിയത്. 

2019ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിലെ മുത്തപ്പൻകുന്നിന്റെ  കിഴക്ക് ഭാഗമായ തുടിമുട്ടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. കവളപ്പാറ ദുരന്തം നടന്നതിന്റെ മറുഭാഗത്തെ മലമ്പ്രദേശമാണിത്. മലമുകളിലെ കൂറ്റൻപാറയുടെ അടിഭാഗത്താണ് 35 മീറ്റർ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. മഴവെള്ളം ഈ വിള്ളലിലൂടെ താഴെക്ക് ഇറങ്ങുന്നുണ്ട്. 

Read more: വയനാട്ടില്‍ മഴ കനത്തു: 'എന്‍ ഊരി'ലേക്കുള്ള പ്രവേശനം നിരോധിച്ചു, പനമരത്ത് പുഴകള്‍ കരകവിഞ്ഞു

എന്നാൽ ശുദ്ധജലമാണ് ഒഴുകുന്നത് എന്നതിനാൽ അപകടസാധ്യതയില്ലെന്നാണ് വിധഗ്ദർ പറയുന്നത്.  തുടിമുട്ടി മലയുടെ താഴ് വാരത്ത് 54 കുടുംബങ്ങളാണ് കഴിയുന്നത്. ഇതിൽ 48 കുടുംബം പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരും, ആറ് ജനറൽ വീടുകളുമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ തുടിമുട്ടിയുടെ താഴ്വാരത്തുള്ള കുടുംബങ്ങളെ കഴിഞ്ഞദിവസം തന്നെ പൂളപ്പാടം ഗവ. എൽ പി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.

Read more:രാജകുമാരിയില്‍ സ്കൂൾ ബസും തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പും കൂട്ടിയിടിച്ചു; ഏഴ് പേർക്ക് പരിക്ക്

രാജകുമാരി: ഇടുക്കിയില്‍ സ്കൂൾ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. രാജകുമാരി  പഞ്ചായത്തിലെ ഖജനാപറ  ടൗണിനു  സമീപം  അരമനപാറ  റോഡിലാണ്  അപകടം നടന്നത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.  എസ്റ്റേറ്  തൊഴിലാളികളുമായി അരമനപാറയിൽ  നിന്നും വന്ന  ജീപ്പ് എതിർ  ദിശയിൽ  നിന്നും വന്ന  ഒരു സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ  ജീപ്പിന്റെ മുൻവശം  തകര്‍ന്നു.  ജീപ്പിൽ ഉണ്ടായിരുന്ന ഏഴ്  തൊഴിലാളികൾക്ക് അപകടത്തില്‍ പരിക്കേൽക്കുകയും  ചെയ്തു. ഉടനെ തന്നെ  നാട്ടുകാർ പരിക്കേറ്റവരെ  രാജകുമാരി ആശുപത്രിയിൽ  എത്തിച്ചു. പിന്നീട് പ്രാഥമിക ചികിത്സ നൽകി തൊഴിലാളികളെ വിദഗ്ധ ചികിത്സക്കായി തമിഴ്നാട്ടിലേക് കൊണ്ടുപോയി. പരിക്കേറ്റ ഏഴുപേരെയും തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
വർക്കല ബീച്ചിൽ രണ്ടിടങ്ങളിലായി ഡോൾഫിൻ കരയിൽ അകപ്പെട്ടു, കടലിലേക്ക് തിരികെ തള്ളി വിട്ട് പ്രദേശവാസികൾ