കേസുകളിൽ ഹാജരാകാതെ മുങ്ങിനടന്നു, പിന്നാലെ കോടതി വക അറസ്റ്റ് വാറണ്ട്; സ്റ്റിഫനെ ഒളിവിൽ നിന്നും പൊക്കി പൊലീസ്

Published : Aug 03, 2024, 03:48 PM IST
കേസുകളിൽ ഹാജരാകാതെ മുങ്ങിനടന്നു, പിന്നാലെ കോടതി വക അറസ്റ്റ് വാറണ്ട്; സ്റ്റിഫനെ ഒളിവിൽ നിന്നും പൊക്കി പൊലീസ്

Synopsis

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

ആലപ്പുഴ: കരീലക്കുളങ്ങരയിലെ സ്പിരിറ്റ് കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ സ്റ്റീഫൻ വർഗ്ഗീസിനെ (35) പൊലീസ് പിടികൂടി. ഒളിവിലായിരുന്ന കായംകുളം ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ സ്റ്റീഫനെ കായംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രതിയായ കേസുകളിൽ സ്ഥിരമായി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ തുടര്‍ന്നാണ് പൊലീസ് നടപടി.കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, പൊലീസുകാരായ അനു, ബിജു, അഭിജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കായംകുളം എക്സൈസിൻ്റെയും പൊലീസിൻ്റെയും സംയുക്ത ഓപ്പറേഷൻ, സാഹസികമായി കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരനെ പിടികൂടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം