അക്രമാസക്തനായ ഇയാളെ അതിസാഹസികമായാണ് എക്സൈസും പൊലീസും ചേർന്ന് പിടികൂടിയത്

കായംകുളം: കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരൻ സ്റ്റീഫൻ കായംകുളത്ത് പിടിയിലായി. നിരവധി സ്പിരിറ്റ് കടത്തു കേസിലെ പ്രതിയായ കായംകുളം ചേരാവള്ളി സ്വദേശി സ്റ്റീഫൻ വർഗീസിനെ ആണ് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിന്റെയും കായംകുളം പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. നിരവധി സ്പിരിറ്റ് കേസുകൾ സ്റ്റീഫന്റെ പേരിൽ കായംകുളത്ത് നിലവിലുണ്ട്. അക്രമാസക്തനായ ഇയാളെ അതിസാഹസികമായാണ് എക്സൈസും പൊലീസും ചേർന്ന് പിടികൂടിയത്.

കനത്ത മഴ, ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പാലക്കാട് പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചരണം; ഡി ജി പിക്ക് പരാതി നല്‍കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം