കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചത് ലോറി ഡ്രൈവ‍ർ, പ്രതിയെ സ്റ്റേഷനിലെത്തിച്ചു; കുറ്റസമ്മതം നടത്തി യുവാവ്

Published : Oct 19, 2025, 10:35 PM IST
kazhakootam rape case

Synopsis

പ്രതിയെ കുറിച്ച് ഒരു വിവരവും തുടക്കത്തിൽ ഉണ്ടായിരുന്നില്ലെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ടി. ഫെറാഷ് പറഞ്ഞു. സിസിടിവി ക്യാമറകളും വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ് അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. തമിഴ്നാട് മധുര സ്വദേശിയാണ് പ്രതി.

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു പ്രതി കുറ്റസമ്മതം നടത്തിയതായും തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഡിസിപി പറഞ്ഞു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് ഡിസിപി ഫറാഷ് പറഞ്ഞു. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. ലോറി ഡ്രൈവറാണ് പിടിയിലായ പ്രതി. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ കുറിച്ച് ഒരു വിവരവും തുടക്കത്തിൽ ഉണ്ടായിരുന്നില്ലെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണർ ടി. ഫെറാഷ് പറഞ്ഞു. സിസിടിവി ക്യാമറകളും വാഹനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ് അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. തമിഴ്നാട് മധുര സ്വദേശിയാണ് പ്രതി. ഇയാൾക്കെതിരെ മുമ്പും കേസുകൾ ഉണ്ടെന്നാണ് വിവരം. സംഭവത്തിനുശേഷം പ്രതി മധുരയിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് സംഘം മധുരയിലെത്തി സാഹസികമായാണ് പിടികൂടിയത്. രണ്ട് ദിവസം മുൻപാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു.

പെൺകുട്ടി ഞെട്ടി ഉണർന്നപ്പോൾ പ്രതി ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തിൽ യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയും, തുട‍ർന്ന് കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിസാണ് പ്രതിയെ പിടികൂടുന്നത്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. അപ്രതീക്ഷിതമായുണ്ടാ ആക്രമണത്തിൽ ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും.

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി