കൊച്ചിയിൽ വാഹനാപകടത്തിൽ ബികോം വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Published : Nov 10, 2024, 12:58 PM ISTUpdated : Nov 16, 2024, 10:20 PM IST
കൊച്ചിയിൽ വാഹനാപകടത്തിൽ ബികോം വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Synopsis

എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയായിരുന്നു ആൻ മരിയ

കൊച്ചി: വയനാട് സ്വദേശിനിയായ വിദ്യാർഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്. സംസ്കാരം ചുണ്ടേൽ സെന്‍റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടന്നു. തുണ്ടത്തിൽ ഷാന്‍റി ആന്‍റണിയുടയും രാജി ഷാന്‍റിയുടെയും മൂത്ത മകളാണ് മരണപ്പെട്ട ആൻമരി. സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.

കൊല്ലത്ത് കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; 4 പ്രതികളെ പിടികൂടി

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു, നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കെ എസ് ആർ ടി സി ബസ് ബൈക്കില്‍ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു എന്നതാണ്. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നര്‍ഷാദ് (24) ആണ് കെ എസ് ആർ ടി സി ബസിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാമനാട്ടുകര - മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അബി ഷര്‍നാദും സുഹൃത്ത് കൊച്ചി സ്വദേശിയായ അബ്ദുല്‍ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോവുകയായിരുന്നു. അബി നര്‍ഷാദ് ഓടിച്ച ബൈക്കില്‍ അതേ ദിശയില്‍ കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് ഇടിച്ചത്. റോഡില്‍ വീണ അബി കെ എസ് ആർ ടി സി ബസിനടിയില്‍പ്പെട്ടു പോവുകയായിരുന്നു. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ അബ്ദുല്‍ അസീസിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ്: അക്ബർ. മാതാവ്: ബിജൂനി മാലങ്ങാടന്‍, സഹോദരങ്ങള്‍: ഇഹാബ്, ഹാദി ഹസന്‍.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു