കേരളത്തിലെ എഐ ക്യാമറ സംവിധാനം മികച്ച മാതൃകയെന്ന് തമിഴ്നാട്; ഉ​ദ്യോ​ഗസ്ഥരുടെ പ്രതികരണത്തെക്കുറിച്ച് മന്ത്രി

Published : Jul 30, 2023, 01:28 PM IST
കേരളത്തിലെ എഐ ക്യാമറ സംവിധാനം മികച്ച മാതൃകയെന്ന് തമിഴ്നാട്; ഉ​ദ്യോ​ഗസ്ഥരുടെ പ്രതികരണത്തെക്കുറിച്ച് മന്ത്രി

Synopsis

കേരളത്തിന്റെ റോഡ് സുരക്ഷ സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.

തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയെന്നാണ് തമിഴ്നാട്ടിൽ‌ നിന്നുള്ള ഉദ്യോ​ഗസ്ഥസംഘം പ്രതികരിച്ചതെന്ന് മന്ത്രി പി രാജീവ്. കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മന്ത്രി പറഞ്ഞു.

കേരളത്തിന്റെ റോഡ് സുരക്ഷ സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്നാട് ഗതാഗത വകുപ്പിനെ ആകർഷിച്ചത്. തമിഴ്നാട് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ സന്ദ‍‍‍ർശനം നടത്തിയതെന്നും മന്ത്രി രാജീവ് അറിയിച്ചു. 

മന്ത്രി പി രാജീവ് പറഞ്ഞത്: കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ പഠിക്കാനെത്തിയ തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്. കേരളത്തിൽ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങൾ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളിൽ സ്ഥാപിക്കാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടകയ്ക്ക് പിന്നാലെ കേരളത്തിന്റെ അത്യാധുനിക റോഡ് സേഫ്റ്റി സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെത്തൂടർന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക് ആകർഷിച്ചത്. തമിഴ്നാട് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർ എ എ മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ചതിന് ശേഷം തിരുവനന്തപുരം എൻഎച്ച് ബൈപാസിലെ കെൽട്രോൺ വികസിപ്പിച്ച മൊബൈൽ സ്പീഡ് എൻഫോഴ്സ്മെന്റ് സിസ്റ്റത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുകയും എ.ഐ ക്യാമറ സൈറ്റുകളിൽ നേരിട്ടുപോയി കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു. സേഫ് കേരള പദ്ധതി വിജയകരമായി സ്ഥാപിച്ചു പരിപാലിക്കുന്നതിന്റെ തുടർച്ചയായി രാജ്യത്തുടനീളം സമാനമായ വൻകിട പദ്ധതികൾ നടപ്പിലാക്കാനുള്ള അവസരങ്ങൾ കെൽട്രോണിനെ തേടിയെത്തുകയാണ്. കൂടുതലുയരങ്ങൾ കീഴടക്കി മുന്നോട്ടുകുതിക്കാനും കേരളത്തിന്റെ അഭിമാനമായി മാറാനും കെൽട്രോണിന് സാധിക്കും. അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് സംസ്ഥാന സർക്കാർ.
 

  അന്ന് കൃഷി പഠിക്കാൻ പോയ കര്‍ഷകന്‍, ഇന്ന് തീർഥാടകർ; ഇസ്രായേലിൽ വീണ്ടും മലയാളികളുടെ 'മുങ്ങൽ'
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു