സീനിയർ വിദ്യാർഥികൾ അക്കാദമിക് പ്രവർത്തനം തടസപ്പെടുത്തുന്നതും റാ​ഗിങ്, ഡിജിറ്റൽ റാ​ഗിങ്ങും കുറ്റകരം; കുറ്റം തെളിഞ്ഞാൽ പുറത്താക്കും, 3 വർഷം പഠനവിലക്കും

Published : Oct 07, 2026, 10:09 AM IST
kerala ragging

Synopsis

പുതിയ റാഗിങ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശപ്രകാരം മാർഗനിർദേശങ്ങൾ തയാറാക്കിയതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കരട് ബില്ലിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗരേഖ തയാറാക്കിയത്.

കൊച്ചി: റാഗിങ് കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കുന്നതിനൊപ്പം വിദ്യാർഥിയെ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് സർക്കാർ. ഹൈക്കോടതി നിർദേശപ്രകാരം തയ്യാറാക്കിയ മാർ​ഗനിർദേശങ്ങൾ കോടതിയെ അറിയിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. റാഗിങ് തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പുതിയ റാഗിങ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശപ്രകാരം മാർഗനിർദേശങ്ങൾ തയാറാക്കിയതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കരട് ബില്ലിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗരേഖ തയാറാക്കിയത്.

പുതിയ മാർ​ഗരേഖയിൽ ഹോസ്റ്റലുകൾ, പൊതുസ്ഥലങ്ങൾ, പൊതു-സ്വകാര്യ വാഹനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഉപദ്രവങ്ങളും റാഗിങ്ങിൻ്റെ പരിധിയിൽവരും. ദേഹനിന്ദ ഉൾപ്പെടെയുള്ള പ്രവൃത്തികൾ റാഗിങ്ങിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീനിയർ വിദ്യാർഥികൾ അക്കാദമിക് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതും റാഗിങ്ങായി കണക്കാക്കും.

ഡിജിറ്റൽ റാഗിങ്ങും ഗുരുതര കുറ്റമാണെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആന്റി റാഗിങ് കമ്മിറ്റി, ആന്റി റാഗിങ് സ്ക്വാഡ്, മെന്ററിങ് സെൽ, വെൽനെസ് ക്ലിനിക് അല്ലെങ്കിൽ കൗൺസലിങ് സെൽ എന്നിവയിൽ ഏതെങ്കിലും സംവിധാനം നിർബന്ധമായും ഉണ്ടായിരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതായി പരാതി; എൻഎഡി ജീവനക്കാരനെതിരെ കേസ്
കവറിൽ പൊതിഞ്ഞ നിലയിൽ കറുത്ത ആഭരണം, കളഞ്ഞ് കിട്ടിയത് 25 ലക്ഷം, കണ്ണ് മഞ്ഞളിക്കാതെ ഉടമയ്ക്ക് കൈമാറി കൃഷ്ണൻകുട്ടി