
കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡണ്ടും ആകാശവാണി ആർട്ടിസ്റ്റുമായ ആലപ്രത്ത് അശോകൻ (55) അന്തരിച്ചു.
ഹ്യദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലയൺസ് ക്ലബ്ബ് ഇൻറര്‍ നാഷണൺ, എയിഡ്സ് കൺട്രോൾ സൊസൈറ്റി അടക്കം നിരവധി സംഘടനകളുടെ ഭാരവാഹിയാണ്.
കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഘാടകനായിരുന്നു അശോകന്‍. വിദ്യാർത്ഥികൾക്കിടയിൽ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പരസ്യ നിർമ്മാണം പ്രചരണം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ഭാര്യ: ബിന്ദു, മക്കൾ: അഭിനന്ദ, അഭിറാം സഹോദരങ്ങൾ :ആലപ്രത്ത് വിജയൻ ,ആലപ്രത്ത് രാജീവ്, ജസിത, സജിത അഛൻ: പരേതനായ ശങ്കു, അമ്മ: ഇന്ദിര, സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്മാങ്കാവ് ശ്മശാനത്തിൽ നടന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam