
ദില്ലി: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ സംഘടിപ്പിക്കുന്ന കേരള ബിസിനസ് സംഗമം ദില്ലിയിൽ നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമം കേന്ദ്ര സഹകരണ മന്ത്രി ചൗധരി കിഷൻപാൽ ഗുജ്ജർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫസർ കെവി തോമസ്, രാജ്യസഭ എംപി വി ശിവദാസൻ എന്നിവർ പ്രത്യേക അതിഥികളായി എത്തും. കേരളത്തിലെ മെഡിക്കൽ ടൂറിസിന്റെ വ്യാപാര സാധ്യതകൾ, പുതുതലമുറക്കായി കേരളത്തിൽ ഉണ്ടാകേണ്ട തൊഴിൽ അവസരങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. വിദേശ മലയാളി സംരംഭകരെ കൂടുതലായി കേരളത്തിലേക്ക് എത്തിക്കുകയാണ് സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘടനയുടെ രക്ഷാധികാരി പ്രൊഫസർ പിജെ കുര്യൻ, ഇന്ത്യ റീജിയൻ പ്രസിഡൻ്റ് ശശിധരൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ജനറൽ സെക്രട്ടറി ഷിജു ജോസഫ് എന്നിവർ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.