3 ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; പാലക്കാട് നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

Published : Jul 13, 2024, 12:28 AM IST
3 ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; പാലക്കാട് നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

Synopsis

ശിവപ്രസാദ്, സുബിൻ, കൃഷ്ണ, അർജുൻ, വിശാൽ പിന്നെ പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പാലക്കാട് ടൗൺ പൊലീസിന്‍റെ പിടിയിലായത്

പാലക്കാട്: രാത്രി കാലങ്ങളിൽ നഗരത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന ആറംഗ സഘം അറസ്റ്റിൽ. ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിൻ (18), ആലംകോട് ഒലവക്കോട് സ്വദേശി കൃഷ്ണ (23),പുത്തൂർ സ്വദേശി അർജുൻ (20), കൽപാത്തി വലിയപാടം സ്വദേശി വിശാൽ (18) എന്നിരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടാം തിയതി രാത്രി ആറ് പേരടങ്ങുന്ന ഈ സംഘം മൂന്ന് ബൈക്കുകളിലായി എത്തി പാലക്കാട് ടൗണിലേക്ക് എത്തിയ കൊല്ലങ്കോട് സ്വദേശിയെ  അടിച്ചുവീഴ്ത്തി കൈവശം  ഉണ്ടായിരുന്ന 7200 രൂപയും, വിലപിടുപ്പുള്ള മൊബൈൽ ഫോണും കവർന്ന കേസിൽ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികൾ പിടിയിലായത്. പാലക്കാട് എ എസ് പി അശ്വതി ജിജിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് സബ് ഇൻസ്പെകടർ ഐശ്വര്യ സി യുടെ  നേതൃത്വത്തിലുള്ള പൊലീസ്  സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

മകന്‍റെ കീർത്തിചക്രയടക്കം മരുമകൾ സ്മൃതി കൊണ്ടുപോയി, ഒന്നും തന്നില്ല; വീരമൃത്യു വരിച്ച അൻഷുമാന്‍റെ മാതാപിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്