അവൾക്കിനി കേരളത്തിന്‍റെ കരുതൽ; ഇതര സംസ്ഥാന ദമ്പതികൾ സറണ്ടർ ചെയ്ത പെൺകുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു

Published : Mar 13, 2026, 08:44 AM IST
abandoned baby

Synopsis

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മാതാപിതാക്കൾ സറണ്ടർ ചെയ്ത കുഞ്ഞിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ കുഞ്ഞിനെ സിഡബ്ല്യുസിക്ക് ഔദ്യോഗികമായി കൈമാറി.

ആലപ്പുഴ: ഇതര സംസ്ഥാനക്കാരായ മാതാപിതാക്കൾ ഉപേക്ഷിച്ച 13 ദിവസം പ്രായമായ പെൺകുഞ്ഞിന് ഇനി കേരളത്തിന്റെ കരുതൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് മാതാപിതാക്കൾ സറണ്ടർ ചെയ്ത കുഞ്ഞിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ കുഞ്ഞിനെ സിഡബ്ല്യുസിക്ക് ഔദ്യോഗികമായി കൈമാറി. കുട്ടിയുടെ തുടർസംരക്ഷണം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ആലപ്പുഴ ശിശുവികാസ് ഭവൻ നിർവഹിക്കും.

പ്രസവശേഷം കുഞ്ഞിനെ നിയമപരമായി ഉപേക്ഷിക്കാനുള്ള നടപടിക്രമമായ സറണ്ടർ നിയമ പ്രകാരമാണ് ഇവിടെ കുഞ്ഞിനെ ഏറ്റെടുത്തത്. സിഡബ്ല്യുസി തയ്യാറാക്കുന്ന സറണ്ടർ ഡീഡിൽ ഒപ്പുവെക്കുന്നതോടെ കുഞ്ഞിന്റെ പൂർണ സംരക്ഷണം കമ്മിറ്റിക്കായി മാറും. ഡീഡിൽ ഒപ്പുവെച്ച ശേഷം മടങ്ങുന്ന രക്ഷിതാക്കൾക്ക് മേൽ പിന്നീട് അന്വേഷണമോ മറ്റ് നിയമ നടപടികളോ ഉണ്ടാകില്ല. പുനരാലോചനയ്ക്കായി രക്ഷിതാക്കൾക്ക് 60 ദിവസത്തെ സമയം അനുവദിക്കും. ഇതിനുശേഷവും തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ കുഞ്ഞിനെ ദത്തെടുക്കൽ (അഡോപ്ഷൻ) നടപടികളിലേക്ക് മാറ്റും. വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന നടപടിക്രമങ്ങളിൽ ജില്ലാ സിഡബ്ല്യുസി ചെയർപേഴ്സൺ ഗീത, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ, ശിശുവികാസ് ഭവൻ ഹോം മാനേജർ മിഥുൻ ഷാ, സോഷ്യൽ വർക്കർ പ്രിമ, സ്റ്റാഫ് നഴ്സ് അഞ്ജു എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏലംകുളത്തെ ഫാത്തിമ ഫഹ്ന കൊലപാതകം; നാലര വയസുകാരി മകളുടെ മൊഴി നിർണായകമായി, പ്രതിക്ക് ജീവപര്യന്തം തടവ്
ജോലി സമ്മർദ്ദം, ട്രാൻസ്ഫർ അപേക്ഷയും തള്ളി; നെയ്യാർ ഡാം റിസർവോയറിൽ ചാടിയ ആർടിഒ ജീവനക്കാരിക്കായി തെരച്ചിൽ