
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 15,000 കുടുംബങ്ങള്‍ക്കുള്ള 'അന്ത്യോദയ അന്നയോജന' റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ഡുകളാണ് 15,000 അര്‍ഹരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
'ഭക്ഷ്യപൊതുവിതരണ മേഖല കൂടുതല്‍ സുതാര്യമാക്കാനുള്ള പരിശ്രമങ്ങളാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടത്തിവരുന്നത്. അതിന്റെ ഭാഗമായിട്ടാണ് വകുപ്പിന്റെ കീഴില്‍ വരുന്ന എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറ്റിയത്.' ഇന്ത്യയില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 'മാരകരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കും റേഷന്‍ ആനുകൂല്യങ്ങള്‍ക്കുമായി റേഷന്‍ കാര്‍ഡ് തരം മാറ്റി മുന്‍ഗണനാ വിഭാഗത്തിലാക്കാനുള്ള പതിനായിരക്കണക്കിന് അപേക്ഷകളാണ് പ്രതിമാസം സര്‍ക്കാരിന് ലഭിക്കുന്നത്. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരെ ഒഴിവാക്കുന്നതിലൂടെ മാത്രമേ അര്‍ഹരായ പാവപ്പെട്ട ജനവിഭാഗത്തിന് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ കഴിയൂ. ഭക്ഷ്യ വകുപ്പിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് റേഷന്‍ കാര്‍ഡുകളുടെ ശുദ്ധീകരണം.' ഇതിനായി ഈ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ പ്രയത്നം കൊണ്ടാണ് അനധികൃമായി കൈവശം വച്ചിരുന്ന മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹരായവര്‍ക്ക് കൈമാറാന്‍ കഴിഞ്ഞത്. ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ എത്തിക്കുന്നതിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതും ഇവര്‍ തന്നെയാണ്. സമാനമായ നടപടികളുമായി വകുപ്പ് ഇനിയും മുന്നോട്ട് പോകണം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുവരെ 4,00,732 പുതിയ കാര്‍ഡുകള്‍ അനുവദിച്ചു. 3,56,244 കാര്‍ഡുകള്‍ തരംമാറ്റി നല്‍കി. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 62,73,453 ഓണ്‍ലൈന്‍ അപേക്ഷകളില്‍ 62,46,014 എണ്ണം തീര്‍പ്പാക്കി. സംസ്ഥാനത്ത് നിലവില്‍ 93,96,470 പേര്‍ക്കാണ് റേഷന്‍ കാര്‍ഡുകളുള്ളതെന്നും മന്ത്രി അറിയിച്ചു.
അഫ്‌ഗാനിസ്ഥാനെതിരെ സൂപ്പര്‍ താരത്തെ ഇന്ത്യ കളിപ്പിക്കേണ്ട; കാരണം സഹിതം ആവശ്യവുമായി സെവാഗ്