
തിരുവനന്തപുരം വലിയശാലയിൽ ചതുപ്പിൽ അകപ്പെട്ട ആനക്ക് തുണയായി ഒടുവിൽ കേരള ഫയര്‍ ഫോഴ്സ് . മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ ഫയര്‍ ഫോഴ്സ് കരകയറ്റിയത്. കാന്തല്ലൂര്‍ ശിവക്ഷേത്രത്തിലെ ആനയാണ്, തളച്ചിട്ടിരുന്നതിന് സമീപത്തെ ചരുവിലേക്ക് ഊര്‍ന്ന് പോയത്.
തലപൊക്കാൻ കഴിയാതെ മണിക്കൂറുകളോളം ആന കിടന്നു. പാപ്പാൻമാരും നാട്ടുകാരും പണിപ്പെട്ട് മടുത്തപ്പോൾ ഒടുവിൽ ഫയര്‍ ഫോഴ്സെത്തി. ന്യൂമാറ്റിക് ബാഗ് ഉപയോഗിച്ചാണ് ചെങ്കൽ ചൂളയിൽ നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് സംഘം ആനയെ പൊക്കിയെടുത്തത്. ആനക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. നാട്ടുകാരും ഹാപ്പി ഫയര്‍ ഫോഴ്സും ഹാപ്പി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നോളജ് സെന്റര്‍: മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ ഗവേഷണവും പഠനവും സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുന്ന തരത്തിലാണ് നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയ അലുമ്‌നി അസോസിയേഷനെ മന്ത്രി അഭിനന്ദിച്ചു.
70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 1958 ബാച്ച് ഡോ. രവീന്ദ്ര നാഥന്‍ നല്‍കിയ തുക ഉപയോഗിച്ചാണ് 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2 നില കെട്ടിടം നിര്‍മ്മിച്ചത്. ആവശ്യമായ മറ്റ് ഉപകരണങ്ങളും ജീവനക്കാരും അലുമ്നി അസോസിയേഷന്‍ നല്‍കും. ഗ്രൗണ്ട് ഫ്‌ളോറില്‍ എംആര്‍എസ് മേനോന്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററും ഫസ്റ്റ് ഫ്‌ളോറില്‍ വിസി മാത്യു റോയ് മെഡിക്കല്‍ അക്കാദമിയും പ്രവര്‍ത്തിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam