വീണ്ടും സ്വർണവേട്ട: കണ്ണൂരിൽ 2 യാത്രക്കാർ പിടിയിൽ, 50 ലക്ഷം വിലവരുന്ന സ്വർണം പിടികൂടി

Published : Dec 20, 2022, 12:58 PM IST
വീണ്ടും സ്വർണവേട്ട: കണ്ണൂരിൽ 2 യാത്രക്കാർ പിടിയിൽ, 50 ലക്ഷം വിലവരുന്ന സ്വർണം പിടികൂടി

Synopsis

ഷാർജയിൽ നിന്നുള്ള വിമാനത്തിൽ കണ്ണൂരിലെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി.  ഷാർജയിൽ നിന്നെത്തിയ  കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീറിൽ നിന്ന്  34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം  സ്വർണം പിടിച്ചു. വസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഈ സ്വർണം. കണ്ണൂർ സ്വദേശി സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണവും പിടികൂടി. സയ്യിദ് കമ്പി രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസാണ് സ്വർണ്ണം പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്