പ്രളയക്കെടുതി: തൃശ്ശൂർ ആറാട്ടുപുഴയിൽ റോഡ് ഒലിച്ചു പോയി

By Web TeamFirst Published Aug 19, 2018, 7:50 AM IST
Highlights

കരുവന്നൂർ പുഴയുടെ കൈവഴിയിലൂടെ വെള്ളം ശക്തമായി ഒഴുകി ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു. ആറാട്ടുപുഴ, താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂർ,  അത്തിക്കാവ്, എട്ടുമുന,  രാജ കമ്പനി, തേവർറോഡ്, മുളങ്ങ്, പള്ളം  എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. വീടുകൾ പലതും തകർച്ചാഭീഷണിയിലാണ്.

തൃശൂർ: കരുവന്നൂർ പുഴയുടെ കൈവഴിയിലൂടെ വെള്ളം ശക്തമായി ഒഴുകി ചെറിയപാലം-ആറാട്ടുപുഴ ബണ്ട് റോഡ് തകർന്നു. ആറാട്ടുപുഴ, താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂർ,  അത്തിക്കാവ്, എട്ടുമുന,  രാജ കമ്പനി, തേവർറോഡ്, മുളങ്ങ്, പള്ളം  എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. വീടുകൾ പലതും തകർച്ചാഭീഷണിയിലാണ്.

വെള്ളപൊക്കത്തെ തുടർന്ന് ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കെയാണ് പുഴ വഴിമാറിവന്നത്. ഉച്ചക്കാണ് ബണ്ട് തകരാൻ തുടങ്ങിയത്. ആറാട്ടുപുഴയിലെ വീടുകൾ എല്ലാം വെള്ളത്തിൽ മുങ്ങി കഴിഞ്ഞു. ബണ്ട് 20 മീറ്ററോളം വിണ്ടു കഴിഞ്ഞു. വിള്ളൽ കൂടുകയാണ്. മണൽ മണ്ണ് കല്ല് എന്നിവ സിമൻറ് ചാക്കി ലോ മറ്റോ നിറച്ച് ഇവിടെ ഇട്ടാൽ ഒഴുക്കിന് ശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ അധികൃതർക്കും മാധ്യമസ്ഥാപനങ്ങളിലേക്കും അറിയിപ്പുകൾ കൈമാറി.

കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി തുടരുന്ന മഴയിൽ പനംകുളം, എട്ടുമന, കരുവന്നൂർ മേഖല വെള്ളത്തിനടിയിലാണ്. തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ ഗതാഗതം മുടക്കി ഊരകം മാവിൻചുവട് മുതൽ ചെറിയപാലം വരെ റോഡിൽ ഒരാൾ ഉയരത്തിൽ വെള്ളമാണ്. റോഡിൽ നിന്ന് കിഴക്ക് ഭാഗത്താണ് പുഴ ഗതിമാറിയൊഴുകിയത്. അധികൃതകരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാത്തപക്ഷം മറ്റൊരു ദുരിതത്തെയാകും ഈ ഗ്രാമങ്ങൾ അഭിമുഖീകരിക്കേണ്ടി വരിക.

click me!