
തൃശൂര്‍: കേരള പ്രളയം ഒരു ചരിത്രമാണ്, ആ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടത് കേവലം പ്രളയ ബാധിതരേയോ കേരളീയനേയോ മലയാളിയേയോ മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളായവരും അല്ലാത്തവരും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഈ പ്രളയത്തിന്റെ ഭാഗമായവരാണ്. അവര്‍ക്കെല്ലാമുണ്ടാകും ഈ പ്രളയത്തെ കുറിച്ച് ഒരു കഥപറയാന്‍.
അങ്ങിനെ വണ്‍ മില്യണ്‍ കഥകളുമായി സമാനതകളില്ലാതെ കേരളം കണ്ട മഹാ പ്രളയത്തിന്റെ ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി ഒരുങ്ങുകയാണ്; വിലാപങ്ങള്‍ക്കുപകരം 'ഞങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യും'' എന്ന ഏറ്റവും പോസിറ്റീവ് ആയ മുദ്രാവാക്യങ്ങളുമായി. ഡിസ്‌ക്ക് ഫൗണ്ടേഷന്റെയും ഈ സേഫിന്റെയും ഫൗണ്ടര്‍ സിഇഒ മുഹമ്മദ് മുസ്ഥഫ പ്രജക്ട് ഡയറക്ടറും ഡോക്യുമെന്റേഷന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ജമാല്‍ പനമ്പാട് പ്രൊജക്ട് കോഓര്‍ഡിനേറ്ററുമായി മാറഞ്ചേരിയില്‍ ലൈറ്റ്മാജിക്ക്‌സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രാഫിയുടെ ക്യാമ്പസിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ചരിത്രത്തിന്റെ ഭാഗമാവുന്ന ഈ പ്രളയക്കെടുതികളുടെ നിരവധി നേര്‍കാഴ്ചകളും ദൃശ്യങ്ങളും ചിത്രങ്ങളായും വീഡിയോകളായും ഓരോരുത്തരുടേയും കൈകളിലുണ്ട്. അവയോന്നും ഡിലീറ്റ് ചെയ്യരുതെന്നാണ് സംഘാടകര്‍ ഓര്‍മ്മപ്പെടുത്തുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മിതിക്കും ചരിത്ര നിര്‍മിതിക്കും പാരിസ്ഥിതിക-വികസന വിഷയങ്ങളിലുള്‍പ്പടെയുള്ള തുടര്‍ പഠനങ്ങള്‍ക്കും നയരൂപീകരണങ്ങള്‍ക്കും ഈ വീഡിയോകളും ചിത്രങ്ങളും ഏറെ ആവശ്യമാണെന്നിരിക്കെ, ചിത്രങ്ങളുടെയും വീഡിയോകളുടെയും മൂല്യം വളരെ വലുതാണ്. ഭാവിയിലേക്കും അവ ഉപയോഗപ്പെടും വിധം ഒരു റഫറല്‍ ഡോക്യൂമെന്റ് ആയി സംരക്ഷിക്കുന്നതിനും ലൈബ്രറി സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനുപുറമെയാണ് അനുഭവസാക്ഷ്യം കഥകളായി ശേഖരിച്ച് റഫറന്‍സ് ലൈബ്രറിയായി ലോകത്തിന് സമര്‍പ്പിക്കുന്നത്.
പ്രളയം അനുഭവിച്ചവര്‍ക്കോ അതിന്റെ ദുരിതം ഏറ്റുവാങ്ങിയവര്‍ക്കോ പറയാനുള്ള കഥ ആയിരിക്കില്ല, അവിടെ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയവര്‍ക്കോ പ്രളായന്തരം വീടുകളും പൊതു ഇടങ്ങളും ഉപയോഗ്യ യോഗ്യമാക്കാനെത്തിയവര്‍ക്കോ പറയാനുണ്ടാവുക. ആ കഥയായിരിക്കില്ല. അവിടെ റിപ്പോട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. ചാനല്‍ ഓഫിസിലും പത്ര ഓഫീസിലെ ഡസ്‌കിലുള്ളവര്‍ക്കും പറയാനുണ്ടാവുക മറ്റൊരു കഥയായിരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലെ സന്നദ്ധ സേവകര്‍ക്കും പട്ടാളക്കാരനും പൊലീസുകാരനും ഫയര്‍ഫോഴ്‌സ് കാരനും കെഎസ്ഇബി ജീവനക്കാരനും എന്തിന്, പ്രളയം നേരിട്ട് ബാധിച്ചിട്ടില്ലാത്ത കേരളത്തിലുള്ള മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും കേരളത്തിലേക്ക് വരികയും പോവുകയും ചെയ്യുന്ന അന്യ സംസ്ഥാന ചരക്ക് വാഹനങ്ങളുള്‍പ്പടെയുള്ള ഡ്രൈവര്‍മാര്‍ക്കും ലോക്കോ പൈലറ്റ് തൊട്ട് വെള്ളമുള്ള റെണ്‍വേയില്‍ വിമാനമിറക്കിയ /ഇറക്കാന്‍ കഴിയാതെ മറ്റൊരിടത്തേക്ക് പറത്തിയ ഏതോ രാജ്യക്കാരനായ പൈലറ്റും ആ വിമാനത്തിലെ യാത്രികരും തൊട്ട് ഓണവിപണിക്ക് പൂവും പച്ചക്കറിയുമൊരുക്കി കാത്തിരുന്ന തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും കര്‍ണ്ണാടകത്തിലേയും കര്‍ഷകര്‍ക്ക് വരെ പറയാനുണ്ടാവും തികച്ചും വിത്യസ്ഥങ്ങളായ പ്രളയത്തിന്റെ കഥകള്‍.
സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തപ്പൊ സൈക്കിള്‍ കമ്പനി സൗജന്യമായി സൈക്കിള്‍ സമ്മാനമായി കൊടുത്ത ബാലന്റെ കഥ, വളവാങ്ങാന്‍ സൊരുക്കൂട്ടിയ പണക്കുടുക്ക സ്‌കൂള്‍ ടീച്ചര്‍ക്ക് കൊടുത്ത എട്ടാംക്ലാസുകാരിയുടെ കഥയറിഞ്ഞ ജ്വല്ലറിക്കാരന്‍ ആ കുട്ടിക്ക് മാലയും വളയും കമ്മലും സൗജന്യമായിനല്‍കിയ കഥ. കാന്‍സര്‍ തിന്നുന്ന ശരീരവുമായി പൊളിഞ്ഞ് വീഴാഴാറായ വീട്ടില്‍ തളര്‍ന്ന് കിടക്കുമ്പൊള്‍ സ്വചികിത്സക്ക് കരുതിയ പണം ദുരിതബാധിതര്‍ക്കയച്ച വിശാല ഹൃദയരുടെ കഥകളുള്‍പ്പടെ പത്രങ്ങളില്‍ ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട ഒരേ സമയം കദനം നിറഞ്ഞതും അതിനേക്കാളേറെ പ്രചോതനപരവുമായ നൂറുനൂറ് കഥകള്‍. അതെല്ലാം വാക്കാലും അക്ഷരങ്ങളാലും നേരിട്ട് പറഞ്ഞവയാണ്.
കേരളത്തിലെ ഓരോ ഫോട്ടോഗ്രാഫറും ക്യാമറകൊണ്ട് എഴുതിയ, കാര്‍ട്ടൂണിസ്റ്റുകള്‍ വരകൊണ്ട് തീര്‍ത്ത, പാട്ടുകാരുടെ സംഘങ്ങള്‍ സംഗീതം കൊണ്ട്, സിനിമാക്കാര്‍ ദൃശ്യങ്ങള്‍കൊണ്ട്, എഴുത്തുകാര്‍ അക്ഷരങ്ങള്‍ കൊണ്ട് ശില്‍പികളും ചിത്രകാരന്‍മാരും ഭാവനകൊണ്ട് ഇത്വരെ തീര്‍ത്തതും ഇനിയും തീര്‍ക്കാനിരിക്കുന്നതുമായ നൂറ്‌നൂറ് കഥകള്‍ ചേര്‍ത്ത് വെച്ച് ഒരുവലിയ കഥാ സംഗ്രഹം. അതെല്ലാം ചേര്‍ത്ത് വെക്കുമ്പോള്‍കിട്ടുന്നതാണ് വണ്‍മില്യണ്‍ സ്റ്റോറീസ്.
ഓരോ ഫോട്ടോയുടേയും വീഡിയോയുടേയും ഡോക്യുമെന്റിന്റേയും കൂടി അതുമായി ബന്ധപ്പെട്ട തിയ്യതി സമയം സ്ഥലം ചിത്രം/ദൃശ്യം ചിത്രീകരിച്ച/അതില്‍ കാണുന്ന സ്ഥലം/കെട്ടിടംഎന്നിവയുടെ വിശദാംശങ്ങള്‍കൂടി എഴുതി അയക്കണം. ഫോട്ടോ/വീഡിയോ/ഡോക്യൂമെന്റ്‌സ് എന്നിവ നിങ്ങള്‍ സ്വയം ചിത്രീകരിച്ചവ അല്ലെങ്കില്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവ വഴി ലഭിച്ചതാണ് എങ്കില്‍ ആ വിവരംകൂടി ചേര്‍ക്കണം. വിലാസം :KFAT.in, ലൈറ്റ് മാജിക്ക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രഫി മീഡിയ ടവര്‍, മാറഞ്ചേരി, മലപ്പുറം ജില്ല. 679581 PH.08943847897. flooddocument@gmail.com
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam