പ്രളയം; കടകള്‍ നശിച്ചവര്‍ക്ക് പ്രഖ്യാപിച്ച ബാങ്ക് വായ്പ ലഭിച്ചില്ല; വ്യാപാരി വ്യാവസായി ഏകോപന സമിതി സമരത്തിന്

Published : Oct 03, 2018, 02:25 PM IST
പ്രളയം; കടകള്‍ നശിച്ചവര്‍ക്ക് പ്രഖ്യാപിച്ച ബാങ്ക് വായ്പ ലഭിച്ചില്ല;  വ്യാപാരി വ്യാവസായി ഏകോപന സമിതി സമരത്തിന്

Synopsis

പ്രളയത്തിൽ കടകൾ നശിച്ച വ്യാപാരികൾക്ക് സർക്കാർ സഹായം  പ്രഖ്യാപിക്കണമെന്ന ആവശ്യമുയർത്തി സമരവുമായി വ്യാപാരി വ്യാവസായി ഏകോപന സമിതി. നഷ്ടം സംഭവിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച ബാങ്ക് വായ്പ ഇതുവരെയായി ലഭിച്ചില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നു.


പത്തനംതിട്ട: പ്രളയത്തിൽ കടകൾ നശിച്ച വ്യാപാരികൾക്ക് സർക്കാർ സഹായം  പ്രഖ്യാപിക്കണമെന്ന ആവശ്യമുയർത്തി സമരവുമായി വ്യാപാരി വ്യാവസായി ഏകോപന സമിതി. നഷ്ടം സംഭവിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച ബാങ്ക് വായ്പ ഇതുവരെയായി ലഭിച്ചില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നു.

പത്തനംതിട്ടയിൽ 1500 ഓളം വ്യാപാരികളെയാണ് പ്രളയം ബാധിച്ചത്. 500 കടകൾ പൂർണമായും നശിച്ചു. 10 ലക്ഷം വരെ വായ്പ വ്യാപാരികൾക്ക് അടിയന്തിരമായി നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇത് നടപ്പായില്ല. നഷ്ടം സംബന്ധിച്ച് കണക്കെടുക്കാൻ പോലും റവന്യൂ വകുപ്പ് തയ്യാറായില്ലെന്നാണ് വ്യാപാരികളുടെ പരാതി. ഇൻഷൂറൻസ് കമ്പനികളാകട്ടെ നിസാര കാരണം ചൂണ്ടികാട്ടി ക്ലെയിം തുക നിഷേധിക്കുന്നുവെന്നും വ്യാപാരികൾ പറയുന്നു.

വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. പ്രളയത്തിൽ 2.50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായ വ്യാപാരി കഴിഞ്ഞ റാന്നിയിൽ സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഘടകവും സമരം ആരംഭിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ