പത്ത് ജില്ലകളിൽ ഇന്ന് സൂര്യാഘാതത്തിന് സാധ്യത; കേരളത്തിൽ ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Mar 24, 2019, 6:33 AM IST
Highlights

താപനില ശരാശരിയിൽ നിന്ന് 3 ഡിഗ്രിവരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിൽ ഇന്ന് സൂര്യാഘാതത്തിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. രാവിലെ 11 മണിമുതൽ ഉച്ചക്ക് മൂന്ന് മണിവരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പ് അവഗണിക്കരുതെന്നും  കാലാവസ്ഥാ കേന്ദ്രം കര്‍ശനമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഈ ജില്ലകളിൽ താപനില ശരാശരിയിൽ നിന്ന് 3 ഡിഗ്രിവരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 

ചെവ്വാഴ്ച വരെ കന ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 25 ,26 തീയതികളിൽ താപനില നാല് ഡിഗ്രി വരെ ഉയരാനിടയുണ്ട്. വിദ്യാഭ്യാസ സ്ഥാനനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങളും തൊഴിൽ മേഖലയിൽ കൊണ്ടുവന്ന സമയ ക്രമീകരണങ്ങളും കൃത്യമായി പാലിക്കണം.

click me!