
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിന്‍റെ ആഘാതത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പരിശ്രമിക്കുന്ന തമിഴ്നാടിനായി അൻപോടെ കേരളം. പ്രളയത്തിൽ തളർന്ന കേരളത്തിന് കൈത്താങ്ങുമായി എത്തിയ തമിഴ്‌നാടിന് ഗജ ചുഴലിക്കാറ്റിന്‍റെ ആഘാതത്തിൽ നിന്ന് കരകയറാൻ കേരളം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഇതിന്‍റെ ഭാഗമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും ചേര്‍ന്ന് ടാര്‍പ്പാളിന്‍, മെഴുകുതിരി, വെള്ളം, ഉണക്കി സൂക്ഷിക്കാവുന്ന ഭക്ഷണം, പുതിയ വസ്ത്രങ്ങള്‍ എന്നിവ തമിഴ്‍നാട്ടിലെ തിരുവാരുര്‍, നാഗപട്ടണം എന്നീ ജില്ലകളിലേക്ക് ഇന്നും നാളെയുമായി എത്തിക്കും.
തമിഴ്നാട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും, കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും തമ്മില്‍ ഉള്ള ആശയ വിനിമയത്തിലൂടെ ആവശ്യകത അറിഞ്ഞ ശേഷമാണ് ഇത്രയും സാധനങ്ങള്‍ കയറ്റി അയക്കുന്നത്.
തമിഴ്‌നാടിനെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാൻ തമിഴ്‌നാട്ടിലെ നോഡൽ ഓഫീസർമാരായ തഹസിൽദാരുമാരുടെ നമ്പറും ലഭ്യമാണ്. തിരുവാരൂർ- രാജൻ ബാബു 9443663922, ചൊക്കനാഥൻ 9443663164, തഞ്ചാവൂർ - സുരേഷ് 9655563329, നാഗപട്ടണം- മോഹൻ 9442180785, പുതുകോട്ട- തമിഴ്മണി 9443286197
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam