തിരുവനന്തപുരത്തെ ലുലു മാള്‍ നിര്‍മ്മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

By Web TeamFirst Published Aug 14, 2021, 11:05 AM IST
Highlights

ആക്കുളത്തെ ലുലുമാള്‍ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണ് എന്ന് പരാതിക്കാരന്‍റെ വാദം തെറ്റിദ്ധാരണ മൂലമാണെന്ന് കോടതി പറഞ്ഞു. 

കൊച്ചി: തിരുവനന്തപുരം ലുലു മാള്‍ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കൊല്ലം സ്വദേശി കെഎം സലീം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് എസ്.വി ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെയാണ് വിധി. 

ആക്കുളത്തെ ലുലുമാള്‍ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണ് എന്ന് പരാതിക്കാരന്‍റെ വാദം തെറ്റിദ്ധാരണ മൂലമാണെന്ന് കോടതി പറഞ്ഞു. ആവശ്യമായ രേഖകള്‍ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയത് എന്ന് കോടതി പറഞ്ഞു. 

ഒന്നരലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിക്ക് അനുവാദമില്ലെന്നാണ് പരാതിക്കാരന്‍ വാദിച്ചത്. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!