സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി, ആറുപേര്‍ക്ക് പരിക്കേറ്റു, സംഭവം നാദാപുരത്ത്

Published : Nov 14, 2025, 05:03 PM IST
cpim flag

Synopsis

കോഴിക്കോട് നാദാപുരത്ത് സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. തമ്മിൽ തല്ലലിൽ ആറുപേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. തമ്മിൽ തല്ലലിൽ ആറുപേര്‍ക്ക് പരിക്കേറ്റു. നാദാപുരം പതിനൊന്നാം വാർഡിലെ സ്ഥാനാർത്ഥിനിർണയത്തിൽ ഇടപെട്ടുവെന്നാരോപിച്ച് പാർട്ടി പ്രവർത്തകനായ ഭവിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സജീവന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്നാണ് ആരോപണം. ഭവിലാഷിനും രക്ഷിതാക്കൾക്കും സജീവനും ഒപ്പമെത്തിയ പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സജീവന് സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചനയെങ്കിലും ഭവിലാഷ് ഇടപെട്ട് ദിലീപ് എന്നയാളെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപിച്ചായിരുന്നു തർക്കവും സംഘർഷവുമുണ്ടായത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ