
തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് ഹമ്പിൽ കയറി നിയന്ത്രണംവിട്ടതോടെ റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു.വെട്ടൂർ വിളബ്ഭാഗം ഗവ. എൽപി സ്‌കൂളിനു സമീപം തെങ്ങുവിള വീട്ടിൽ അനില(54)യാണ് മരിച്ചത്. ആറ്റിങ്ങൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയായ ഇവർ ചൊവ്വാഴ്ച രാവിലെ മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
വിളബ് ഭാഗം ഷാപ്പുമുക്കിൽനിന്ന് വലയന്‍റെകുഴി റോഡ് തുടങ്ങുന്ന ഭാഗത്തെ ഹമ്പിൽ ബൈക്ക് കയറിയപ്പോഴാണ് വീണതെന്ന് നാട്ടുകാർ പറയുന്നു. തലയ്ക്കു പരിക്കേറ്റ ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. സംസ്കാരം നടത്തി.ഭർത്താവ്: ഗിരീഷ്. മക്കൾ: രേഷ്മ, ശ്രീലക്ഷ്മി.