ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഔദ്യോഗിക ആപ്പ്, കേരളാ ലോട്ടറി ഒഫീഷ്യൽ പൊതുജനങ്ങൾക്ക് ലഭ്യം

Published : Aug 08, 2026, 10:19 PM IST
LOTTERY

Synopsis

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 'കേരളാ ലോട്ടറി ഒഫീഷ്യൽ' എന്ന പേരിൽ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ കേരളാ ലോട്ടറി ഒഫീഷ്യൽ (Kerala Lottery Official) പൊതുജനങ്ങൾക്ക് ലഭ്യമാണെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങൾ പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കുന്നതിനാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാർഹമായ നമ്പരുകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിലൂടെ ലഭ്യമാകും. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തോ ടിക്കറ്റ് നമ്പർ നേരിട്ട് നൽകിയോ നറുക്കെടുപ്പ് ഫലം പരിശോധിക്കാനാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'Kerala Lottery Official' ആപ്പ് ഡൗൺലോഡ് ചെയ്യാം. വ്യാജ ആപ്പുകളും അനധികൃത വെബ്‌സൈറ്റുകളും ഒഴിവാക്കി ഔദ്യോഗിക ആപ്പ് മാത്രം ഉപയോഗിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാട്രിമോണി സൈറ്റുകൾ വഴി വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്: പ്രതിയെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു
സ്കൂട്ടർ സ്റ്റാർട്ട് ആയില്ല, വീണ്ടും ശ്രമിച്ചപ്പോൾ ആളിപ്പടർന്നു തീ; യുവാവിന് അത്ഭുതരക്ഷ