സ്കൂട്ടർ സ്റ്റാർട്ട് ആയില്ല, വീണ്ടും ശ്രമിച്ചപ്പോൾ ആളിപ്പടർന്നു തീ; യുവാവിന് അത്ഭുതരക്ഷ

Published : Aug 08, 2026, 08:52 PM IST
Thiruvananthapuram Scooter Fire

Synopsis

തിരുവനന്തപുരത്ത് ഇരുചക്രവാഹനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെ സ്റ്റാച്യു ഉപ്പളം റോഡിലാണ് സംഭവം. പാർക്ക് ചെയ്ത സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. യുവാവ് മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തിരുവനന്തപുരം: സ്റ്റാച്യു ഉപ്പളം റോഡിൽ ഇരുചക്രവാഹനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാർക്ക് ചെയ്ത വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ആയിരുന്നു തീപിടിച്ചത്.

ഉപ്പളം റോഡിൽ പ്രവർത്തിക്കുന്ന റീഡിങ് റൂമിൽ എത്തിയ ജസ്വിൻ എന്ന യുവാവ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ട് ആയില്ല. പിന്നാലെ യുവാവ് പെട്രോൾ തീർന്നോയെന്ന സംശയത്താൽ പരിശോധിച്ചു. എന്നാൽ പെട്രോൾ ഉണ്ടെന്നു മനസ്സിലാക്കി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു താഴെ നിന്ന് തീ കത്തിത്തുടങ്ങിയത്.

വാഹനത്തിൽനിന്ന് പെട്ടെന്ന് തീ ആളിപ്പടർന്നതോടെ യുവാവ് പിന്നോട്ടു മാറിയതിനാൽ അപകടം ഒഴിവായി. യുവാവിൻ്റെ കാലിന് ചെറിയ പൊള്ളലേറ്റു. തുടർന്ന് സമീപത്തെ സ്ഥാപനങ്ങളിൽനിന്ന് അഗ്നിശമന ഉപകരണങ്ങൾ എത്തിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിമിഷനേരംകൊണ്ട് തിരുവനന്തപുരം യൂണിറ്റിൽനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. എന്നാൽ വാഹനം ഏതാണ്ട് ഉപയോഗശൂന്യമായ നിലയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മേഞ്ഞുനടക്കുന്നതിനിടെ കുഴിയില്‍ വീണു, ഗര്‍ഭിണി പശുവിന് അഗ്‌നിരക്ഷാസേനയുടെ കരുതല്‍, രക്ഷപ്പെടുത്തി
പോക്സോ കേസ്: റിമാൻഡ് ചെയ്തതിന് പിന്നാലെ കോടതിയിൽ നിന്നും ഇറങ്ങിയോടിയ പ്രതി ഒരാഴ്ചക്ക് ശേഷം പിടിയിൽ