ന്യൂ ഇയറും ക്രിസ്മസും, കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ വിവരം പുറത്തായി; യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ

Published : Dec 22, 2024, 12:35 AM IST
ന്യൂ ഇയറും ക്രിസ്മസും, കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ വിവരം പുറത്തായി; യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ

Synopsis

മയക്കുമരുന്നുമായി വില്പനക്കാരനും മൊത്തവിതരണക്കാരനുമാണ് പിടിയിലായത്

ഹരിപ്പാട്: മയക്കുമരുന്ന് കേസിൽ രണ്ട് യുവാക്കൾ ഹരിപ്പാട് പിടിയിലായി. മയക്കുമരുന്നുമായി വില്പനക്കാരനും മൊത്തവിതരണക്കാരനുമാണ് പിടിയിലായത്. എം ഡി എം എ യും കഞ്ചാവുമായി കരുവാറ്റ ആഞ്ചിൽ സെബിനെയാണ് 24) ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലിസും ചേർന്ന് ആദ്യം പിടികൂടിയത്. 13 ഗ്രാം എം ഡി എം എയും 1.375 കി.ഗ്രാം കഞ്ചാവും ഇയാളിൽ നിന്നും കണ്ടെടുത്തു. മയക്കുമരുന്ന് എത്തിച്ചു നൽകിയ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കരുവറ്റ പുത്തൻവീട്ടിൽ സോബിനെ (25) പിന്നീട് എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ചു, ശേഷം ആരോരുമറിയാതെ പൊളിച്ച് ആക്രിക്ക് വിറ്റു; പക്ഷേ പ്രതികൾ കുടുങ്ങി

ക്രിസ്മസ്സ് -പുതുവൽസരം പ്രമാണിച്ച് വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ വിൽക്കുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി സെബിനെ പിടികൂടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്ന മൊത്ത വിതരണക്കാരനായ സോബിനെ എറണാകുളത്ത്‌ നിന്നും പൊലിസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നർക്കോട്ടിക് സെൽ ഡി വൈ എസ് പി പങ്കജാക്ഷൻ ബി നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ മാരായ ബിജു ,  ശ്രീകുമാർ, ഷൈജ , ഉദയൻ എസ് സി പി ഒ സനീഷ്, ശ്രീജിത്ത്, രാകേഷ്, നിഷാദ്, കാർത്തി എന്നിവർ ചേർന്നാണ് പ്രതികളെ  പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എം ഡി എം എയുമായി പിടിയിലായി എന്നതാമ്. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എ പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 56 ഗ്രാം എം ഡി എം എ യുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തിൽ ഈയിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു. 

ജയിലിൽ നിന്ന് ഇറങ്ങിയത് അടുത്തിടെ; മയക്കുമരുന്ന് കച്ചവടത്തിലെ പ്രധാനി എംഡിഎംഎയുമായി പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മിനി ബസിൽ കടത്തിയ 40 ലക്ഷം രൂപയുമായി പെരിന്തല്‍മണ്ണയില്‍ മൂന്ന് പേര്‍ പിടിയിൽ
ഇനിയും പഠിക്കാത്ത ചതിക്കുഴികൾ!, ട്രേഡിങ് തട്ടിപ്പില്‍ കോഴിക്കോട് രണ്ട് പേര്‍ക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപ നഷ്ടമായി