ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട പ്രതികളെയും ചങ്ങനാശ്ശേരി തുരുത്തി ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ആക്രി കടകളെയും പൊലീസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ വലയിലായത്
കുട്ടനാട്: രാമങ്കരിയിൽ വാഹനം മോഷ്ടിച്ച് മുറിച്ച് ആക്രി വില്പന നടത്തിയ പ്രതികൾ അറസ്റ്റിൽ. രാമങ്കരി എം എൽ എ പാലത്തിന് സമീപം രാത്രിയിൽ കടയുടെ മുൻവശം പാർക്ക് ചെയ്തിരുന്ന കെ എസ് ഇ ബി എൻജിനീയറുടെ ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച ശേഷം മുറിച്ച് ആക്രിക്കാരന് വിറ്റ കേസിലെ പ്രതികളായ ആലപ്പുഴ മുട്ടാർ സ്വദേശി സുജിത്ത് (21), കോട്ടയം കുറിച്ചി സ്വദേശികളായ രാജീവ് (34), പ്രജിത്ത് (18) എന്നിവരാണ് പിടിയിലായത്.
യുവാവ് ഭാര്യവീട്ടിൽ മർദനമേറ്റ് മരിച്ച സംഭവം; ഭാര്യയടക്കമുളള പ്രതികളെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തു
ഇവരെ കൂടാതെ പ്രായപൂർത്തി ആകാത്ത രണ്ടു രണ്ടുപേർ കൂടി സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട പ്രതികളെയും ചങ്ങനാശ്ശേരി തുരുത്തി ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ആക്രി കടകളെയും പൊലീസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ വലയിലായത്.
രാമങ്കരി പൊലീസ് ഇൻസ്പെക്ടർ ജയകുമാർ വി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ ജിജു, ജയൻ, മുരുകൻ, ബൈജു, ഷൈലകുമാർ, പ്രേംജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുനിൽകുമാർ ഡി, സി പി ഓ മാരായ ജയൻ, സുഭാഷ്, മുഹമ്മദ് കുഞ്ഞ്, കുട്ടനാട് അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത നിധി കിട്ടിയെന്ന വ്യാജേന മുക്കുപണ്ടം നൽകി വ്യാപാരികളിൽ നിന്നും വൻ തുക തട്ടിയെടുത്ത മൈസൂർ സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിലായി എന്നതാണ്. മയിലാടുതുറ ജില്ലയിലെ നിരവധി വ്യാപാരികളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇവർ കവർന്നത്. ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വിവിധ വ്യാപാരികളിൽ നിന്നായി ഇവർ ഇങ്ങനെ തട്ടിച്ചു. മാലകൾ ഉരുക്കി സ്വർണമാക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടവർക്ക് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് മയിലാടുതുറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പ്രതികളെ പിടികൂടാനായത്.
