പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ചെയ്തത് 'അതീവ ഗൗരവ ലൈംഗീക അതിക്രമം'

Published : Jul 13, 2024, 08:23 PM IST
പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍; പ്രായപൂർത്തിയാകാത്ത കുട്ടിയോട് ചെയ്തത് 'അതീവ ഗൗരവ ലൈംഗീക അതിക്രമം'

Synopsis

വടുവന്‍ച്ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്

കല്‍പ്പറ്റ: മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ അതീവ ഗൗരവമായ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. വടുവന്‍ച്ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) ഇയാളുടെ മകനായ നിജാസ് (26) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടു വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കെ വിപിന്‍, ഹഫ്‌സ്, ഷമീര്‍, ഷബീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ബോണറ്റിലിരുന്ന് വിസിലൂതി വന്നു! കയറി ഇരിയെടായെന്ന് നാട്ടുകാർ, 'തെരിയാമേ പണ്ണിട്ടെ' യെന്ന് യുവാക്കൾ, പിടിവീണു

മകന്‍റെ കീർത്തിചക്രയടക്കം മരുമകൾ സ്മൃതി കൊണ്ടുപോയി, ഒന്നും തന്നില്ല; വീരമൃത്യു വരിച്ച അൻഷുമാന്‍റെ മാതാപിതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു