അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം; കുപ്രസിദ്ധ മോഷ്ടാവിനെ കയ്യോടെ പൊക്കി കേരള പൊലീസ്

Published : May 25, 2025, 04:57 PM IST
അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം; കുപ്രസിദ്ധ മോഷ്ടാവിനെ കയ്യോടെ പൊക്കി കേരള പൊലീസ്

Synopsis

തമിഴ്നാട് നാഗർകോവിൽ സുനാമി കോളനിയിലെ  ഡാനിയൽ (32) ആണ് കഠിനംകുളം പൊലീസിൻ്റെ പിടിയിലായത്. കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 

തിരുവനന്തപുരം: അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയെ തിരുവനന്തപുരം കഠിനംകുളം പൊലീസ് എറണാകുളത്ത് നിന്നാണ് പിടികൂടിയത്. തമിഴ്നാട് നാഗർകോവിൽ സുനാമി കോളനിയിലെ  ഡാനിയൽ (32) ആണ് കഠിനംകുളം പൊലീസിൻ്റെ പിടിയിലായത്. കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. 

എറണാകുളത്തെ ലോഡ്ജിൽ ഒളിവിൽ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ കഠിനംകുളം വെട്ടുതുറയിലെ കോൺവെൻ്റിൽ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും 10,000 രൂപയാണ് പ്രതി മഠത്തിൽ നിന്നും കവർന്നത്. വെളുപ്പിന് അഞ്ചരയോടെ കന്യാസ്ത്രീകൾ പള്ളിയിൽ പോയ സമയം മനസ്സിലാക്കിയായിരുന്നു മോഷണം. കോൺവെന്റിന്റെ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കിയ ശേഷമാണ് മോഷണം നടത്തിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. 

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം