ജാമ്യത്തിലിറങ്ങി മുങ്ങിയത് നക്സൽ സ്വാധീനമുള്ള സ്ഥലത്തേക്ക്, പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ മധ്യപ്രദേശിലെത്തി പൊക്കി കേരള പൊലീസ്

Published : Oct 08, 2025, 10:29 AM IST
rape case accused arrested

Synopsis

പ്രതിയെ മധ്യപ്രദേശിലെ നക്‌സല്‍ സ്വാധീനമുള്ള മന്‍റ്ല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ മധ്യപ്രദേശില്‍ നിന്നും കാട്ടൂര്‍ പൊലീസ് പിടികൂടി. മധ്യപ്പദേശ് സ്വദേശി രാജേഷ് ധ്രുവേ (25) ആണ് പിടിയിലായത്. 2018-ലായിരുന്ന് കേസിനാസ്പദമായ സംഭവം. മധ്യപ്രദേശ് സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഈ കേസില്‍ അറസറ്റിലായ പ്രതി കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായി വാറ്ണ്ട് പുറപ്പെടുവിച്ചതോടെയാണ് പൊലീസ് മധ്യപ്രദേശില്‍ പോയി ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതിയെ മധ്യപ്രദേശിലെ നക്‌സല്‍ സ്വാധീനമുള്ള മന്‍റ്ല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സല്‍വ പൊലീസ് ഔട്ട്പോസ്റ്റിലെ ധൗത്യസേനാ അംഗങ്ങളുടെ സഹകരണത്തോടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

പ്രതിയെ മന്റല കോടതിയില്‍ ഹാജരാക്കി നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്. കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു ഇ.ആര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അസീസ് എം.കെ., സിവില്‍ പൊലീസ് ഓഫീസര്‍ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം