ഹരിപ്പാട് മരം വെട്ടുന്നതിനിടെ മിന്നലേറ്റ് താഴേക്ക് തെറിച്ച് വീണു, ചികിത്സയിലിരുന്ന തൊഴിലാളിയും മരിച്ചു

Published : Oct 08, 2025, 07:46 AM IST
 Man dies after lightning strike in alapuuzha

Synopsis

ശനിയാഴ്ച രാവിലെ 11ന് വീയപുരം കാരിച്ചാൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരങ്ങളുടെ കൊമ്പു മുറിക്കുന്നതിനിടയിലാണ് സംഭവം. പെട്ടെന്നുണ്ടായ മിന്നലിൽ  മരത്തിൽ നിന്നും തെറിച്ചു താഴെ വീഴുകയായിരുന്നു.

ഹരിപ്പാട് : വീയപുരത്ത് മരം വെട്ടുന്നതിനിടയിൽ ശക്തമായ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40) ആണ് മരിച്ചത്. ഇതോടെ മരണം രണ്ടായി. മിന്നലേറ്റ് മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാനും (47) താഴെ വീഴുകയായിരുന്നു . ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു തമ്പാൻ മരിച്ചു. ശനിയാഴ്ച രാവിലെ 11ന് വീയപുരം കാരിച്ചാൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരങ്ങളുടെ കൊമ്പു മുറിക്കുന്നതിനിടയിലാണ് സംഭവം.

അപ്രതീക്ഷിതമായി മഴയുണ്ടാവുകയും തുടർന്ന് ശക്തമായ മിന്നലേൽക്കുകയുമായിരുന്നു. പെട്ടെന്നുണ്ടായ മിന്നലിൽ രണ്ടുപേരും മരത്തിൽ നിന്നു തെറിച്ചു താഴെവീണു. മരത്തിന്‍റെ മുകളില്‍ നിന്നും മതിലില്‍വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മഹേഷ് കുമാർ പരുമലയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പിതാവ്: മോഹനൻ, മാതാവ് : ഇന്ദിര, ഭാര്യ: ഗീതു. മക്കൾ മിഥിലേഷ്, മയൂഖ.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്