
ഇലവുംതിട്ട: പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പൊലീസുകാര്‍ക്ക് പണി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥൻ. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ പൊലീസുകാരോട് വിശദീകരണം തേടിയത്.
കപ്പയും ചിക്കൻ കറിയും പാചകം ചെയ്തു കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഡ്യൂട്ടി സമയത്തെ പാചകത്തിലും സമൂഹ മാധ്യങ്ങളിലെ ഇടപെടലിലും ആണ് ദക്ഷിണ മേഖല ഐ ജി വിശദീകരണം ചോദിച്ചിരിക്കുന്നത്. പോസിറ്റീവ് കമന്റുകൾ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയിലെ പൊലീസുകാരെ അഭിനന്ദിച്ച് പ്രതികരിച്ചത്.
നിരവധി പേർ വീഡിയോ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. പാട്ടിന്റെ അകമ്പടിയോടെ ഹിറ്റ് കോംബിനേഷനായ കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ നടപടിയെന്നതാണ് ശ്രദ്ധേയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam