112 ലേക്ക് വിളിക്കൂ നിങ്ങളെവിടെയാണെന്ന് കണ്ടെത്തി പൊലീസിന്‍റെ സഹായമെത്തും

By Web TeamFirst Published Oct 11, 2019, 9:47 PM IST
Highlights
  • പൊലീസിന്‍റെ സഹായത്തിന് 112ലേക്ക് വിളിച്ചാല്‍  ഉടന്‍ സഹായമെത്തും
  • ആപ്പ് വഴിയും സഹായമഭ്യര്‍ത്ഥിക്കാം
  • വിളിച്ചാല്‍ എവിടെനിന്നെന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിന് തിരിച്ചറിയാനാകും

തിരുവനന്തപുരം: ഏത് അത്യാവശ്യ ഘട്ടത്തിലും പൊലീസിന്‍റെ സഹായം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് 112 എന്ന ടോള്‍ ഫ്രീ നമ്പര്‍. എന്തെങ്കിലും അപകടമോ കുറ്റകൃത്യമോ നടക്കുമ്പോള്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ സഹായം ഉടന്‍ ലഭ്യമാകും.

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററിന്, സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസ്സിലാക്കാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്‍ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി തന്നെ പോലീസ് സഹായം ലഭ്യമാക്കാനും കഴിയുമെന്നും കേരളാ പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററിന്, സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസ്സിലാക്കാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്‍ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി തന്നെ പോലീസ് സഹായം ലഭ്യമാക്കാനും കഴിയും.

112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്‍ററിന്‍റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്‍ററില്‍ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

ഈ സേവനം എല്ലാപേരും പരമാവധി പ്രയോജനപ്പെടുത്തുക.

click me!