
തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ 2023 - 25 വർഷത്തേക്കുള്ള തിരുവനന്തപുരം ജില്ല സിറ്റി - റൂറൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്‍റായി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി അജേഷിനെയും സെക്രട്ടറിയായി കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ എസ് എസ് ജയകുമാറിനെയുമാണ് തെരഞ്ഞെടുത്തത്. തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്‍റായി ഷിബു കുമാർ ഡി (ഐ ഒ പി കാട്ടാക്കട), ജില്ലാ സെക്രട്ടറിയായി ജ്യോതിഷ് ആർ കെ (എ എസ് ഐ, സി - ബ്രാഞ്ച്) എന്നിവരെയുമാണ് തിരഞ്ഞെെടുത്തത്.
മൺസൂൺ ബംപർ വിജയി ആര്? സസ്പെൻസ് അവസാനിച്ചു! 10 കോടി 11 വനിതകൾ പങ്കിടും, വിവരങ്ങൾ അറിയാം
സിറ്റി ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ വിവരം ഇങ്ങനെ
പ്രസിഡന്‍റ് : അജേഷ് വി (ഇൻസ്പെക്ടർ , വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ )
സെക്രട്ടറി : എസ് എസ് ജയകുമാർ (സബ് ഇൻസ്പെക്ടർ , കൺട്രോൾ റൂം )
വൈസ് പ്രസിഡന്‍റ് : ദീപു എം (സബ് ഇൻസ്പെക്ടർ , നാർകോടിക് സെൽ )
ജോ: സെക്രട്ടറി : കെ അജികുമാർ (സബ് ഇൻസ്പെക്ടർ , ഡി എച്ച് ക്യു)
ട്രഷറർ : സെയ്യദലി ജെ (അസി: സബ് ഇൻസ്പെക്ടർ , ട്രാഫിക് )
നിർവാഹിക സമിതി അംഗങ്ങൾ
• ആർ പ്രശാന്ത് (ഇൻസ്പെക്ടർ , എസ് എസ് ബി സിറ്റി ഡിറ്റാച്ച്മെന്റ്)
• വി ചന്ദ്രശേഖരൻ (സബ് ഇൻസ്പെക്ടർ , റയിൽവേ പൊലീസ് സ്റ്റേഷൻ)
• ഷിനു ടി എസ് (സബ് ഇൻസ്പെക്ടർ , ഡി എച്ച് ക്യു )
• എ കെ രാധാകൃഷ്ണൻ (സബ് ഇൻസ്പെക്ടർ , എസ് എസ് ബി സിറ്റി ഡിറ്റാച്ച്മെന്റ്)
• രേഖകൃഷ്ണൻ (അസി: സബ് ഇൻസ്പെക്ടർ , ട്രാഫിക്)
• ജിജുകുമാർ പി ഡി (സബ് ഇൻസ്പെക്ടർ , മ്യൂസിയം )
• അരവിന്ദ് ആർ പി (സബ് ഇൻസ്പെക്ടർ , എസ് എസ് ബി സെക്യൂരിറ്റി )
• എ എൻ സജീർ (അസി : സബ് ഇൻസ്പെക്ടർ , ട്രാഫിക്)
• സന്തോഷ് കുമാർ കെ എൽ (അസി: സബ് ഇൻസ്പെക്ടർ , കൺട്രോൾ റൂം)
റൂറൽ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ വിവരം ഇങ്ങനെ
ജില്ലാ പ്രസിഡൻ്റായി ഷിബു കുമാർ.ഡി (IOPകാട്ടാക്കട), ജില്ലാ സെക്രട്ടറിയായി ജ്യോതിഷ്.ആർ.കെ (ASI, സി-ബ്രാഞ്ച്), വൈസ് പ്രസിഡൻ്റായി ഹരിലാൽ.ബി (ASI, എസ്സ്.എസ്സ്.ബി ഡിറ്റാച്മെൻ്റ്), ജോ.സെക്രട്ടറിയായി ഷാ (കഠിനംകുളം പി.എസ്) ഖജാൻജിയായി രമേഷ് കുമാർ.ആർ.എസ്സ് (SI DHQ Camp) എന്നിവരെയും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി വിനോദ് കുമാർ കെ SI, ഗോപകുമാർ ഡി.ആർ ASI, ഷാൻ. എസ്സ്.എസ്സ് SI , ഷാനവാസ് എസ്സ് SI, കിഷോർ കുമാർ ജി ASI, ഷിമി ജി ASI
എന്നിവരെയും തെരഞ്ഞെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam