
തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി പൊലീസിന്റെ സംരംഭമായ 'പോല്‍ ബ്ലഡ്' ഉപയോഗപ്പെടുത്താമെന്ന് കേരളാ പൊലീസ്. പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. ഇതുവരെ പൊതുജന സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർക്കും ആപ്പിലൂടെ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു
കേരള പൊലീസിന്റെ കുറിപ്പ്: ''ആവശ്യക്കാര്‍ക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നല്‍കാനായി ആരംഭിച്ച കേരളാ പോലീസിന്റെ സംരംഭമാണ് പോല്‍ ബ്ലഡ്. അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പോലീസിന്റെ പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം.
രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍ (Donor) എന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു നിങ്ങളെ ബന്ധപ്പെടും. രക്തം അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കാന്‍ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തിന് നിങ്ങളും മുന്നോട്ട് വന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് ഓര്‍മ്മപ്പെടുത്തുന്നു.''
'പുതുപ്പള്ളി പ്രചാരണരംഗത്ത് കൊലക്കേസ് പ്രതി'; ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam