
തിരുവനന്തപുരം: സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും ഇത് നിഷേധിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കേരളാ പൊലീസ്. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അവർ യുണിഫോമിലാണെങ്കിൽ സ്വകാര്യ ബസുകളിൽ നിബന്ധനകൾക്ക് വിധേയമായി കൺസെഷൻ അനുവദിക്കേണ്ടതാണ്.
കൂടാതെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് ലഭിക്കുന്ന കൺസെഷൻ ഐഡന്റിറ്റി കാർഡ് ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും കൺസെഷൻ അനുവദിക്കേണ്ടതാണെന്നും സ്കൂൾ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇത് ബാധകമാണെന്നും അധികൃതർ അറിയിച്ചു.
കൺസെഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നതുവരെ വിദ്യാർത്ഥികളെ ബസിനു വെളിയിൽ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നിവ കുറ്റകരമാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ മോട്ടോർ വാഹനവകുപ്പിനോ പൊലീസിനോ പരാതി നൽകാവുന്നതാണെന്നും അധകൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam