ബെംഗളൂരുവില്‍ നിന്ന് ലഹരി വസ്തുക്കളെത്തി, രഹസ്യ വിവരം ലഭിച്ചു; 2.51ഗ്രാം എംഡിഎംഎ പിടികൂടി പൊലീസ്

Published : Jan 26, 2025, 10:16 PM IST
ബെംഗളൂരുവില്‍ നിന്ന് ലഹരി വസ്തുക്കളെത്തി, രഹസ്യ വിവരം ലഭിച്ചു; 2.51ഗ്രാം എംഡിഎംഎ പിടികൂടി പൊലീസ്

Synopsis

പ്രതികളിൽ നിന്നും 2.51ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി. 

തൃശൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. എറിയാട് സ്വദേശി അമ്പലത്ത് വീട്ടിൽ ഇബിനുൾ മുഹമ്മദ് (24),ചെന്ത്രാപ്പിന്നി സ്വദേശി കുടംപുളി വീട്ടിൽ നിഷിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 2.51ഗ്രാം എംഡിഎംഎയും പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നും എംഡിഎംഎ വിൽപ്പനയ്ക്കായി സൂക്ഷിച്ച കവറുകളും ഉപയോഗിക്കുന്ന ഫണലും കണ്ടെത്തി.

പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് വില്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള വാഹന പരിശോധനയിൽ വലപ്പാട് കോതകുളത്ത് വെച്ചാണ് പോലീസിന്റെയും ജില്ലാ ഡാൻസാഫിൻ്റെയും നേതൃത്വത്തിൽ ഇരുവരെയും പിടികൂടിയത്.

പ്രതികളിൽ ഇബിനുൾ മുഹമ്മദ് 2022ൽ മതിലകം പോലീസ് സ്റ്റേഷൻ അടിപിടി കേസിൽ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജുവിന്റെ മേൽ നോട്ടത്തിൽ വലപ്പാട് എസ്എച്ച്ഒ എം.കെ.രമേശ്. എസ്ഐ സദാശിവൻ എസ്ഐ സിനി, സീനിയർ സിപിഒ പ്രബിൻ, മനോജ്, റഷീദ്, സിപിഒ സന്ദീപും ഡാൻസാഫ് അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, ഷൈൻ, സൂരജ് ദേവ്, ബിജു ഇയാനി, ബിജു, സോണി സിപിഒ ഷിന്റോ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

15 ലക്ഷം രൂപയ്ക്ക് പണയം വെയ്ക്കാൻ ബാങ്കിൽ കൊണ്ടുവന്നത് വ്യാജ സ്വർണം; നിർമിച്ച് വിതരണം ചെയ്തിരുന്നയാളും പിടിയിൽ 

മലക്കപ്പാറക്ക് സമീപം പത്തടിപ്പാലത്ത് കാട്ടാന റോഡിലിറങ്ങി, 3 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു