'അത്യാവശത്തിന് ഉപകരിക്കും', 5 ലക്ഷം പേർ നേടിയ പരിശീലനം, കേരള പൊലീസ് വക 'ഫ്രീ'! ചെയ്യേണ്ടത് ഇത്രമാത്രം

Published : Sep 02, 2023, 06:12 PM IST
'അത്യാവശത്തിന് ഉപകരിക്കും', 5 ലക്ഷം പേർ നേടിയ പരിശീലനം, കേരള പൊലീസ് വക 'ഫ്രീ'! ചെയ്യേണ്ടത് ഇത്രമാത്രം

Synopsis

ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്നത് കേരള പൊലീസ്, സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ പഠിപ്പിച്ചുനൽകും

തിരുവനന്തപുരം: സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടത് അത്യാവശ്യമാണെന്ന ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതുസ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടിവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് പരിശീലനം അത്യാവശ്യമാണ്. അത്തരമൊരു ശ്രമം കേരള പൊലീസ് വിജയകരമായി നടത്തുകയാണ്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്നത് കേരള പൊലീസ്, സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ പഠിപ്പിച്ചുനൽകും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് ഈ പദ്ധതിയുടെ കാതല്‍.

വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പൊലീസിനെ സമീപിക്കാം. ആവശ്യക്കാർ പറയുന്ന സ്ഥലത്ത് അവരുടെ സൗകര്യപ്രദമായ സമയത്ത് പൊലീസ് സൗജന്യമായി പരിശീലനം നൽകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. പരിശീലനം ആവശ്യമുള്ളവർ nodalofficer.wsdt.phq@gmail.com എന്ന ഇമെയിൽ വിലാസത്തിലാണ് ബന്ധപ്പെടേണ്ടത് എന്ന് കേരള പൊലീസ് വ്യക്തമാക്കി.

തലസ്ഥാനത്ത് ഓണാഘോഷത്തിന് വില്ലനാകുമോ മഴ? കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ പ്രവചനം, 8 ജില്ലകളിൽ മഴ സാധ്യത

കേരള പൊലീസിന്‍റെ അറിയിപ്പ്

സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ട് കേരള പോലീസ് നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് സ്ത്രീകൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്, തല, തോള്‍ മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് ഇതിലൂടെ തികച്ചും സൗജന്യമായി പഠിപ്പിക്കും. ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ കുട്ടികളെയും സ്ത്രീകളെയും സജ്ജരാക്കുകയാണ് പദ്ധതിയുടെ കാതല്‍. വിദ്യാലയങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ കൂട്ടായ്മകൾ എന്നിങ്ങനെ ആർക്കും ഈ പരിശീലനത്തിനായി പോലീസിനെ സമീപിക്കാം. നിങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് സൗജന്യമായി പരിശീലനം ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സംസ്ഥാനത്തൊട്ടാകെ അഞ്ചുലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിനകം തന്നെ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ ടീം നൽകുന്ന ഈ പരിശീലനം  സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭ്യമാണ്. പരിശീലനം ആവശ്യമുള്ളവർ nodalofficer.wsdt.phq@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം