റോഡില്‍ നീന്തിത്തുടിച്ച് ചെറുമീനുകള്‍; വലയെറിഞ്ഞ് നാട്ടുകാര്‍

By Web TeamFirst Published Aug 9, 2020, 10:31 PM IST
Highlights

വെള്ളം കയറിയതോടെ റോഡിലെ ഒഴുക്കില്‍ ചെറുമത്സ്യങ്ങള്‍ നിരന്നു. മത്സ്യങ്ങളെ വീശി പിടിക്കാന്‍ വലകളുമായി യുവാക്കള്‍ ഒത്തുകൂടി.

എടത്വാ: വെള്ളപ്പൊക്കത്തിലും തലവടിക്കാരെ തോല്‍പ്പിക്കാന്‍ കഴിയില്ല. റോഡ് തോടാക്കി യുവാക്കള്‍ മത്സ്യബന്ധനം നടത്തുകയാണ്. എടത്വാ- പാരാത്തോട് റോഡിലാണ് യുവാക്കള്‍ വല എറിഞ്ഞ് മത്സ്യം പിടിക്കുന്നത്. 

വെള്ളം കയറിയതോടെ റോഡിലെ ഒഴുക്കില്‍ ചെറുമത്സ്യങ്ങള്‍ നിരന്നു. മത്സ്യങ്ങളെ വീശി പിടിക്കാന്‍ വലകളുമായി യുവാക്കള്‍ ഒത്തുകൂടി. പ്രളയമായാലും തലവടിക്കാര്‍ക്ക് മത്സ്യബന്ധനം ഹരമാണ്. നദിയിലും തോട്ടിലും കിഴക്കന്‍ വെള്ളം എത്തുന്നതോടെ ജലാശയങ്ങളാണ് ഇവരുടെ മത്സ്യബന്ധന കേന്ദ്രം. എന്നാല്‍ ജലാശയങ്ങള്‍ കരകവിഞ്ഞതോടെ മത്സ്യബന്ധനത്തില്‍ നിന്ന് തലവടിക്കാര്‍ പിന്‍മാറിയില്ല. 

കോട്ടയത്ത് കന്നുകാലികൾക്കായി പ്രത്യേക ദുരിതാശ്വാസ ക്യാംപ്; മഴയിൽ 30 കോടിയുടെ കൃഷിനാശം

വെള്ളം റോഡില്‍ എത്തിയതോടെ മത്സ്യബന്ധനം റോഡിലേക്ക് മാറ്റി. വീട്ടാവശ്യത്തിനും, വില്‍പ്പനയ്‌ക്കുമായാണ് യുവാക്കള്‍ മത്സ്യം പിടിക്കാറുണ്ട്.

ആഢംബര കാറിൽ രണ്ടു ലക്ഷം രൂപയുടെ ലഹരി ഉല്പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ

click me!