കോഴിക്കോട്: നിരോധിത പുകയില ഉല്‌പന്നങ്ങളുമായി രണ്ടു പേർ പിടിയിൽ. പുതിയങ്ങാടി സ്വദേശികളായ തൊടിയിൽ സഫീർ, പി.വി. ഹൗസിൽ ഹാഷിം എന്നിവരെയാണ് പിടികൂടിയത്. ലോക്ക്ഡൗണിന്റെ മറവിൽ രാത്രി കാലങ്ങളിൽ ലഹരി ഉല്പന്നങ്ങൾ കടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസിപി സുജിത്ത് ദാസിൻ്റെ നിർദ്ദേശപ്രകാരം സൗത്ത് അസി.കമ്മീഷണർ എ.ജെ. ബാബുവിൻ്റെ കീഴിലുള്ള ക്രൈം സക്വാഡും നല്ലളം സി.ഐ. സുരേഷ് കുമാറും ചേർന്ന് അരീക്കാട് വെച്ചാണ് ഇവരെ പിടികൂടിയത്. 

ഇവരിൽ നിന്ന്  6000 പായ്ക്ക് നിരോധിച്ച പുകയില ഉല്പന്നം പിടികൂടി. ആർക്കും സംശയം തോന്നാതിരിക്കാൻ ആഡംബര കാറിലാണ് ലഹരി കടത്തിയിരുന്നത്. അന്വേഷണ സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ മനോജ്. ഇ, അബദുറഹിമാൻ. കെ, രമേശ് ബാബു കെ.കെ, സുജിത്ത് സി.കെ നല്ലളം സറ്റേഷനിലെ എസ്.ഐ രഘുകുമാർ, അരുൺ ഘോഷ് എന്നിവരും ഉണ്ടായിരുന്നു.