മഴക്കെടുതിയിൽ ആദ്യ മരണം: വീടിന് മുകളിൽ മരം വീണ് തൃശ്ശൂരിൽ യുവാവ് മരിച്ചു

Published : Jun 06, 2026, 08:43 AM IST
Mortuary

Synopsis

തൃശ്ശൂർ മണലൂരിൽ കനത്ത മഴയിൽ വീടിന് മുകളിൽ മരം വീണ് 27 വയസ്സുകാരനായ വിഷ്ണു മരിച്ചു. അപകടസാധ്യത മുൻകൂട്ടി കണ്ട് അമ്മയെ മാറ്റിപ്പാർപ്പിച്ചിരുന്നെങ്കിലും വിഷ്ണു വീട്ടിൽ തുടരുകയായിരുന്നു. ഫയർഫോഴ്സും പോലീസും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൃശ്ശൂർ മണലൂരിൽ വീടിനു മുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ (27) വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞു നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിൻറെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ കനത്ത മഴയിലാണ് മരം വിഷ്ണു കിടക്കുന്ന മുറിയുടെ മുകൾ ഭാഗത്തേക്ക് വീഴുന്നത്. പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ എടുത്ത് തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസ് നായ രണ്ട് വീട്ടിലും എത്തി, നിന്നത് കുറുങ്കടവ് റെയിൽവേ ഗേറ്റിന് സമീപം; പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവ‍ർച്ച, അന്വേഷണം
30 ഗ്രാം എംഡിഎംഎ, വേര് തേടി കേരള പൊലീസെത്തിയത് കർണാടകയിൽ, 35 കാരി എൽസിന അറസ്റ്റിൽ; പിടിയിലായത് ലഹരി സംഘത്തിലെ പ്രധാനി