സെക്രട്ടേറിയറ്റിനുള്ളിൽ റീൽസ് ചിത്രീകരണം; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, പിന്നാലെ ദ്യശ്യങ്ങൾ പിൻവലിച്ച് കരാർ കമ്പനി

Published : Oct 23, 2026, 10:59 AM IST
kerala secretariat

Synopsis

അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനുള്ളിൽ കരാർ തൊഴിലാളികൾ റീൽസ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് വിവാദമായി.

തിരുവനന്തപുരം: അതീവ സുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾവശം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസ് പ്രത്യക്ഷപ്പെട്ടതോടെ പുതിയ വിവാദം. സെക്രട്ടേറിയറ്റിൽ ടൈൽ പണിക്ക് എത്തിയ കരാറുകാരാണ് സെക്രട്ടേറിയറ്റിൻ്റെ ഉൾഭാഗമടക്കം വീഡിയോ പ്രചരിപ്പിച്ചത്. ഇത് മറ്റ് ചില പ്രൊഫൈലുകളിലും വൈറലായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥർ നടപടി തുടങ്ങി. നിർമാണം നടക്കുന്ന കായിക ഭവൻ ഉൾപ്പടെ ഓഫീസുകളുടെ ഉൾഭാഗവും റീൽസിലുണ്ട്. ഗുരുതരമായ നിയമലംഘനവും സുരക്ഷാ വീഴ്ചയുമാണുണ്ടായതെന്ന് ആക്ഷേപം ഉയർന്നു.

സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥർക്ക് പോലും ചിത്രങ്ങളെടുക്കുന്നതിൽ കർശന വിലക്കുള്ളപ്പോഴാണ് ഈ സംഭവമെന്നതിനാൽ കരാർ കമ്പനിയെ വിവരം അറിയിച്ച് റീൽ പിൻവലിപ്പിക്കുകയായിരുന്നു. പിന്നാലെ വിഷയം രാഷ്ട്രീയമായി കാണരുതെന്നും അറിയിപ്പ് ലഭിച്ച ദിവസം തന്നെ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും വീഡിയോ പങ്കുവെച്ച വ്യക്തി അഭ്യർഥിച്ചിട്ടുണ്ട്. ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളവരോട് അത് ഡീലീറ്റ് ചെയ്തു കളയാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ദിവസങ്ങളിൽ സെക്രട്ടേറിയറ്റ് കോംപൗണ്ടിലെ റീൽ ചിത്രീകരണവും നേരത്തെ വിവാദമായിരുന്നു. പിന്നാലെയാണ് ഉൾഭാഗത്തെ ദൃശ്യങ്ങൾ പുറത്തെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗം, കണ്ണൂരിൽ ബിജെപി നേതാവിനെതിരെ കേസെടുത്തു
സ്കൂട്ടറിൽ എത്തി 68കാരിയോട് വഴി ചോദിച്ചു, സംസാരിക്കുന്നതിനിടെ രണ്ടര പവന്റെ മാല മോഷ്ടിച്ചു, സിസിടിവിയിൽ പതിഞ്ഞു, പ്രതി പിടിയിൽ